Chapter Title : മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും [സിൽക്ക് സ്മിതയുടെ ആരാധകൻ]
5 മാസം കഴിയുമ്പോഴേക്കും ഗോപാലൻ കാൻസർ വന്നു മരണത്തിനു കീഴടങ്ങി. ആ വലിയ വീട്ടിൽ മാധവിയും ഗിരിയും പിന്നെ കുറെ ക്രൂര വിനോദങ്ങളും ബാക്കിയായി. ആ വീട്ടിൽ കണ്ണീർ പുഴയൊഴുകി. കല്യാണം കഴിഞ്ഞു 3 വര്ഷം ആയിട്ടും അവർക്കു കുട്ടികൾ ഉണ്ടായില്ല. ഗിരി തന്റെ സ്നേഹത്തിൽ അതും കൂടി ചേർത്ത് മാധവി ക്ക് വിരുന്നു നൽകി. ആ വീട്ടിൽ നിന്നും ഉയരുന്ന മാധവിയുടെ നിലവിളികൾ നാട്ടുകാർ കേട്ടില്ല എന്ന് നടിച്ചു.ആരുടെയൊക്കെയോ നിർബന്ധം കാരണം ഡോക്ടറെ പോയി കണ്ട ഗിരി പ്രെശ്നം അദവിക്ക് ആണെന്ന് അറിഞ്ഞു അവളെ നിരന്തരം ശാപ വാക്കുകൾ ഉരുവിട്ട് കൊണ്ടേ ഇരുന്നു. ഒടുവിൽ ആ ഡോക്ടറുടെ ചികിത്സയുടെ ബലമായി 19 മത്തെ വയസ്സിൽ മാധവി ഒരാണ്കുഞ്ഞിന് ജന്മം നൽകി. വിഷ്ണു. മാധവിയെ വെറുത്ത ഗിരി അവളുടെ ആണ്കുഞ്ഞിനെയും വെറുത്തു. പെൺ കുട്ടിയെ തരാത്ത വെറുമൊരു യന്ത്രമെന്ന വ്യെഖ്യാനത്തോടെ അയാൾ ആ വലിയ വീട്ടിൽ മാധവിയെ നിർദ്ദയം ദ്രോഹിച്ചു പോന്നു.മാധവിയുടെ ഏക ആശ്വാസം വിഷ്ണു ആയിരുന്നു. അവൾ അവനു വേണ്ടി ജീവിച്ചു. നാലാം ക്ലാസ് കഴിഞ്ഞ അവനെ അവൾ ബോർഡിങ് സ്കൂളിൽ ചേർത്ത്. അമ്മയുടെ ദുരവസ്ഥ അവൻ കാണുക വേണ്ട എന്നവൾ വിചാരിച്ചു. ഗിരിയുടെ പലിശ കണക്കുകൾ നാളുകൾ കഴിഞ്ഞപ്പോ പാലമറ്റം ബാങ്കിങ് ശ്രിംഖലയായി വളർന്നു. മാധവിയുടെ അടക്കി പിടിച്ച വേദനയും കൂടെ വളർന്നു. ആ വീട്ടിൽ ആകെ കുറവില്ലാതെ ഇരുന്നത് പൈസ മാത്ത്രം ആയിരിക്കുന്നു. വർഷങ്ങൾ കടന്നു പോയി. വിഷ്ണു സ്കൂൾ പഠനം കഴിഞ്ഞു കോളേജ് ചേർന്ന്. സോഫ്റ്റ്വെയർ എഞ്ചിനീയർ ബിരുദം കരസ്ഥമാക്കിയ അവൻ
💬 Comments
View all comments