0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 1861

മോനെ നോക്കിയപ്പോൾ കണ്ടില്ല.. താഴേ അടുക്കളയിൽ എത്തി.. കുഞ്ഞു മാധുരിയുടെ തോളത്തു ഉണ്ടായിരുന്നു..
“ഹ ഇവിടെ ഉണ്ടോ അച്ഛൻ എവിടെ?? “ കുഞ്ഞിനെ വാങ്ങിയ ശേഷം ജ്യോതി ചോദിച്ചു..
“അപ്പുറം ഉണ്ട്.. “
“ഞാനെന്നാൽ അച്ഛമ്മയെ കണ്ടിട്ട് വരാം” പറഞ്ഞു ജ്യോതി തിരിഞ്ഞു..
“ഡി നിക്ക്.. അമ്മ ഇപ്പോൾ സങ്കടത്തിലാണ്.. അമ്മയുടെ പശു ചത്തു. കുറച്ച് കഴിഞ്ഞു പോയാൽ മതി.. നി എന്നെ ഒന്നു സഹായിക്കു.. “
“ഹ ഹ ഒരു പശു ചത്തതിനാണോ.. അത് ഞാൻ മാറ്റിക്കോളാം.. “ അവൾ പൊട്ടി ചിരിച്ചു.. സുധയും മാധുരിയും മുഖത്തോടു മുഖം നോക്കി.
“ഡീ “ ... മാധുരി വീണ്ടും ശബ്ദമുണ്ടാക്കി.
.......
താഴെ എത്തിയ അനി കോലായിൽ പ്രായമായ രണ്ട് ആൾക്കാരെ മാത്രമേ കണ്ടുള്ളു... അവിടെ ഇരുന്നു പത്രമെടുത്തപ്പോൾ.. മുറ്റത്തൂടെ മുണ്ട് കയറ്റിപിടിച്ചു രവി കയറി വന്നു..
“അനീഷേ എന്തുണ്ട് വിശേഷം.. ബിസ്സിനെസ്സ് ഒകെ “
“ആ കുഴപ്പമില്ല ആപ്പ.. അച്ഛമ്മ എവിടെ ?? ഒരു വെപ്രാളം പോലെ.. “
“ഏയ്‌ ഇപ്പൊ നമ്മുടെ പശു ചത്തു പോയി.., അമ്മക്ക് വയ്യ.. “
“ഓ.. ആശുപത്രിയിൽ പോണോ.. ??
“ഏയ്‌ വേണ്ടെടാ.. നോക്കട്ടെ. “ രവി ഉള്ളിലേക്ക് നടന്നു.
വീണ്ടും ചന്തി ഇരിപ്പിടത്തിൽ കുത്താൻ ശ്രമിക്കുമ്പോൾ ഒന്നു തൊഴുത്തു വരേ പോകാനുള്ള ചിന്ത ഉദിച്ചു.. ഒന്നുമില്ലേലും ജ്യോതിയുടെ തറവാട് അല്ലെ..
........
“അമ്മ ഇങ്ങനെ സങ്കടം പിടിച്ചു ഇരുന്നാൽ എങ്ങനാ?? ഒരു കല്യാണം നടക്കേണ്ട വീടല്ലേ ഇത് “
റൂമിൽ ജാനകിയുടെ അടുത്ത് സ്റ്റൂളിൽ ഇരുന്നു രവി ചോദിച്ചു.. ജാനകി ഒന്നും മിണ്ടിയില്ല..
“ വാ അമ്മേ ഒന്നു പുറത്തേക്കിറങ്ങിക്കെ...”
“വരാം മോനെ.. “ അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.. അധികം ആൾകാർ ഒന്നും ഇല്ലാഞ്ഞത് കൊണ്ട് സാരമില്ല.
പുറത്ത് നിന്നു ഒളിച്ചു കേട്ട ജ്യോതി ഇപ്പോ പോയാൽ ശരിയാവില്ല ന്നു വച്ചു അവിടുന്ന് വലിഞ്ഞു..
..........
തൊഴുത്തിന് പുറത്ത് സുധാകരൻ, പവിത്രൻ, വേലക്കാരി, കറവക്കാരൻ, രണ്ട് അയൽക്കാർ നിരന്നു.. അനി പതിയെ അങ്ങോട്ടേക്ക് നീങ്ങി... അനിയെ കണ്ടു പവിത്രൻ കുശലം ചോദിച്ചു..
രണ്ട് പണിക്കാരെ കൊണ്ടു വന്നു കുഴിച്ചിടണം.. സുധാകരൻ പറഞ്ഞു. അങ്ങനെ ആ പരിപാടികൾ കഴിഞ്ഞു ഓരോ ആൾ ആയി പിരിഞ്ഞു.. കറവക്കാരന്റെ മുഖത്തു ഒരു കള്ള ലക്ഷണം കണ്ട അനി അവിടെ നിന്നു..
“താനാണോ കണ്ടത്??

💬 Comments

View all comments