0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

അമ്മേ.. എന്താ?? “ മാധുരി അവനിൽ നിന്നു മാറി വയലിലേക്ക് നോക്കി .. അനിക്ക് കാര്യം മനസിലായില്ല..
“മോനു എന്നോടുള്ള സ്നേഹം എനിക്ക് മനസ്സിലാകും.. അതെ പോലെ ഈ അമ്മക്കും സ്നേഹമാണ്.. എന്നാൽ.. “
“എന്താ എനിക്ക് മനസിലാവുന്നില്ല മ്മേ.. “
“ഏന്റെ മോളേ മറന്നൊരു അടുപ്പവും നമുക്ക് വേണ്ട മോനെ.. “ മാധുരി കരയാൻ തുടങ്ങി..
അനി ആന്തരികമായി ഒന്നു ഞെട്ടി.
“ഏയ്‌.. അമ്മ അങ്ങനെ ആണോ എന്നെ മനസ്സിലാക്കിയേ..?? “
മാധുരി തിരിഞ്ഞു അവനെ നോക്കി..
“അവളെ ഞാനെങ്ങനെ മറക്കാനാണമ്മേ.... ഇത് ഞാനൊരു നല്ല ബന്ധമായാണ് കണ്ടിട്ടുള്ളു.. കൂടാതെ ഏന്റെ ഭാര്യയുടെ അമ്മയല്ലേ അപ്പോ സ്നേഹവും അടുപ്പവും കാണിക്കുന്നതിൽ തെറ്റില്ല തോന്നി..
എന്തെങ്കിലും ഇഷ്ടക്കേട് ഏന്റെ ഭാഗത്തു നിന്നു ഉണ്ടായെങ്കിൽ ക്ഷമിക്കണം ആവർത്തിക്കില്ല.. അമ്മക്ക് ഇഷ്ടമല്ലാതെ ഒരു പ്രവർത്തിയും ഇനി അമ്മയോട് ഞാൻ കാണിക്കില്ല.. “
മാധുരി അവനെ നോക്കി ചിരിച്ചെന്നു വരുത്തി തിരിഞ്ഞു നടന്നു.. ഒന്നും മിണ്ടാതെ പോകുന്ന അമ്മായിയമ്മയെ കണ്ട് അവനു അസ്വസ്ഥതയായി..
“കണ്ണ് തുടക്ക്.. “... അവൻ പറഞ്ഞു. അവൾ തിരിഞ്ഞു നോക്കാതെ കണ്ണ് തുടച്ചു.
“എന്ന് വച്ചു സ്നേഹത്തിനു കുറവൊന്നും ഉണ്ടാവില്ല ട്ടോ... “ അവൻ പിന്നെയും കൂവി..
അതൊരല്പം ശബ്ദം കൂടിയോ തോന്നി അവൻ നാവു കടിച്ചു.. അവൾ തിരിഞ്ഞു നോക്കിയില്ല.
ശേ ഒന്നും പറയണ്ടായിരുന്നു അല്ലെ.. അവൻ മനസിനോട് ചോദിച്ചു.. ദൈവമേ ഇനി അങ്ങോട്ട് കണ്ട്രോൾ തരണേ....
അവർ വീട്ടിലേക്ക് തിരിച്ചു.. അനി കുറച്ചു പുറകിലായാണ് നടന്നത്. കൈയിൽ ഉള്ള അരഞ്ഞാണത്തിന്‍റെ ഭാരം ബോധത്തിൽ അവൻ

💬 Comments

View all comments