Chapter Title : മാധുരി 2 [ഏകലവ്യൻ]
തിരിച്ചറിഞ്ഞു.. കുളത്തിന്റെ വശത്തെ വഴിയെത്തിയപ്പോൾ ഏതോ ചിന്തയിൽ അവനതു കുളത്തിലേക്ക് ഒറ്റയേറ്..
“ഗ്‌ളും”
അവൻ വീട്ടിലേക്ക് നടന്നു..
അരഞ്ഞാണം താഴ്ന്നു പകുതിയാവുന്നതിനു മുന്നേ കടും പച്ച കണ്ണുള്ള വലിയ മത്സ്യം അത് വിഴുങ്ങി.. ...............
കല്യാണ തലേന്ന് വീട്ടിൽ അധികം ആളുകളെ കാണാഞ്ഞത് കൊണ്ട് അനിക്ക് കൺഫ്യൂഷൻ ആയി. .. മുറ്റത്ത് കുറച്ച് ആൾക്കാർ ഉണ്ട്.. മുന്നിൽ തന്നെ അച്ഛനുണ്ട്.. പിന്നെ അവരുടെ വേണു അനിയൻ എത്തി.. വർത്താനം പറഞ്ഞു അവൻ ഉള്ളിലേക്കു കയറി മുന്നിൽ തന്നെ ആനന്ദി വന്നു പെട്ടു. അവൾ വീണ്ടും പരുങ്ങി പെട്ടെന്ന് തന്നെ വലിഞ്ഞു.. അവളുടെ മുഖത്തു ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചു വച്ചത് പോലെ അവനു തോന്നി.. റൂമിലേക്ക് പോകുമ്പോൾ ഇടത്തുള്ള മുറിയിൽ നിന്നു ഒരാൺ സംഭാഷണം.. ഞാൻ ചുറ്റും നോക്കി കാതോർത്തു.
“മുന്നേ നടന്നതൊക്കെ വച്ചല്ലേ.. നമ്മളിത്. ചടങ്ങ് മാത്രം മതിയെന്നാക്കിയത്.. ഇനി ഒരു പിടിവാശിയും ഇല്ല.. അഭിപ്രായ സ്വാതന്ത്ര്യം വേണം.. കെട്ടു കഴിഞ്ഞയുടനെ പെണ്ണ് പോകട്ടെ.. “
ശബ്ദം കെട്ടു അത് രവിയുടെ ആണെന്ന് എനിക്ക് മനസിലായി.. എന്താ ഇതൊക്കെ എന്നറിയാൻ അവന്റെ മനസ്സ് വെമ്പി.. എന്തേലുമൊക്കെ അറിയണമെങ്കിൽ അത് ഇപ്പോ ഒരാൾക്കേ പറയാൻ കഴിയു..
‘സുധാകരൻ’
അനി വേഗം മുറ്റത്തെത്തി.. ഇന്ന് തന്നെ തിരിച്ചു പോവാൻ തയ്യാറായ കുറച്ചു ബന്ധുക്കളും കുറച്ച് അയൽക്കാരും മാത്രം.. അച്ഛനെ തിരഞ്ഞു.
അവൻ കണ്ടതും കേട്ടതും വച്ചു അച്ഛനോട് ചോദിച്ചപ്പോൾ അവസാനം മുന്നേയുള്ള കാര്യങ്ങൾ അയാൾ പറയാൻ തുടങ്ങി.
‘ഇവിടെ ആഘോഷത്തോടെ അവസാനം നടന്നത് ആനന്ദിയുടെ കല്യാണമാണ്. അന്ന് ഇതിലും വലിയ
💬 Comments
View all comments