0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

പോയി.. മഴ പാറുന്നുണ്ട്.. ഇടത്തരം ശക്തിയോടെ കാറ്റും.. അടക്കാത്ത ജനലുകളൊക്കെ വന്നടയുന്നുണ്ട്..
“അനീഷ് കൂടുന്നുണ്ടോ?? “
ഒരു ലാർജ് മദ്യം അവന്റെ നേരെ നീട്ടി വേണു ചോദിച്ചു..
“ഏയ്‌ ഇല്ല.. ഞാൻ ചുമ്മാ കാറ്റ് കൊള്ളാൻ വന്നതാ.. “
അച്ഛനു ഏന്റെ മുഖത്തു നോക്കാൻ ഒരു മടി..
“അച്ഛാ സോറി.. “ ഞാൻ ഇളം ചിരിയിൽ പറഞ്ഞു..
അച്ഛന്റെ മുഖം തെളിഞ്ഞു.. നീയും ക്ഷമിക്കെടാ മോനെ...
അവിടെ ചിരി ഉയർന്നു.. ആശ്വാസമായി..
“ഏട്ടാ പവിത്രേട്ടനെ വിളിക്കണ്ടേ... “ രവി സുധാകരനോട് ചോദിച്ചു..
“വേണ്ട....... തീരുമാനം രാവിലെ അറിഞ്ഞിട്ടേ അവന്റെ കാര്യത്തിൽ ഇനി എന്തും വേണ്ടു .. “
“എന്താ ഏട്ടാ.. “ വേണു ഇടയിൽ ചോദിച്ചു..
“”ആനന്ദിയുടെ കാര്യം തന്നെ.. ഒരു കൂട്ടർ വൈകുന്നേരം വിളിച്ചിരുന്നു.. രാവിലെ അറിയിക്കാമെന്ന് പറഞ്ഞു.. ഇപ്പോ പറഞ്ഞാലെന്താ ന്നു പറഞ്ഞു ഒരു പന്തികേട് പോലെ ആയി അവൻ ടെൻഷൻ അടിച്ചിരിക്കുകയാ..
എത്ര ന്നു വച്ച മകളുടെ കല്യാണം നീളുന്നത് സഹിക്കുക..
എന്നോട് തന്നെ ഇത് നടക്കുലെ ന്നു നൂറു തവണ ചോദിച്ചു.. എങ്ങനെയല്ലോ സമാധാനിപ്പിച്ചു.. “”
“ അവൻ ഭക്ഷണത്തിനു വന്നില്ലാലോ..?? “ അച്ഛൻ എന്നോട് ചോദിച്ചു..
“ഇല്ല “ ഞാൻ പറഞ്ഞു..
“ആ അതാണ്‌.. അപ്പോ അവനെ നിനക്ക് വിളിക്കണോ വേണോ ഡാ... “
അച്ഛൻ ഇന്നസെന്റിനെ പോലെ രവിയുടെ അടുത്ത് ചൂടായി.
കാറ്റു അതെ വേഗതയിൽ വീശുന്നുണ്ട് മഴ ഉണ്ടാവും ന്നു തോന്നുന്നു..
..........
“ജനലുകൾ അടയുന്ന ശബ്ദം കേട്ടു അസ്വസ്ഥമായ ജാനകി
“ഞാൻ പറയാറില്ലേ നിങ്ങളോട് ജനലുകൾ

💬 Comments

View all comments