0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

അനാവശ്യമായി തുറന്നിടരുതെന്നു.. ഇനി ഈ ശബ്ദം കേട്ടു ഉറങ്ങാൻ പറ്റുമോ..? ചെറിയൊരു ദേഷ്യവും വന്നു.
“പോയി അടക്കു കുട്ടികളെ.. “
എല്ലാരും ഓരോ വഴിക്കായി.. അകത്തളത്തിലെ വലതു നാലാമത്തെ മൂലയിൽ വരുന്ന മുറിയിലേക്ക് കീർത്തന കയറി.. പുറത്ത് തൊഴുത്തു കാണാവുന്ന രീതിയിൽ ഉള്ള ജനലിന്റെ പാളി വന്നടയുന്നു... ഉള്ളിൽ കയറിയതും കറന്‍റ് പോയി.. അവിടെ തപ്പി ടോർച് എടുത്ത് ജനൽ പാളി ഉള്ളിലേക്ക് വലിക്കാൻ കയ്യിട്ടു.. അടുത്ത് എന്തോ ഒരു സാമിപ്യം മനസ്സിലായ അവൾ പരിഭ്രമിച്ചു ടോർച് പുറകിലേക്ക് തിരിച്ചു.
ഒരു നിമിഷം ശ്വാസം വിട്ടു അവൾ ജനലിലേക്ക് തിരിഞ്ഞു.
അനിയുടെ ചിന്ത അമ്മായിയമ്മയുടെ ഈ അരഞ്ഞാണം തിരികെ കൊടുത്ത് സാഷ്ടാംഗം പ്രണമിച്ചു തിരികെ വരുന്നതായിരുന്നു.. അതിനായി പതിയെ എഴുന്നേക്കാൻ വിചാരിച്ചു തുനിഞ്ഞപ്പോൾ ആണ് നാശം കറന്‍റ് പോയത്... കാറ്റിന്‍റെ ശബ്ദം ഇരമ്പി..
‘അതി ശക്തമായ പെണ്ണിന്‍റെ നിലവിളി’ തറവാട് ഞെട്ടി.. മുന്നിൽ ആരുടെയോ കയ്യിൽ നിന്നു ഗ്ലാസ്‌ താഴെപ്പോയി..
“കീർത്തി “ രവിയുടെ വിറയാർന്ന ശബ്ദം..
അവളുടെ കയ്യിൽ നിന്നു വീണ ടോർച് നിലത്തു കിടന്നു ആടി.. അതിന്റെ പോയിന്റ് പുരാതനമായ ആ റൂമിലെ കട്ടിലിന്‍റെ അടിയിലേക്ക് നീണ്ടു.. അവിടെ വേരുപോലെ ഉറച്ചു നിൽക്കുന്ന മുടിയിഴകളിലേക്ക് വെളിച്ചം പതിച്ചു.
(തുടരും)....

💬 Comments

View all comments