0%

Chapter Title : മാധുരി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 3.3K

പറഞ്ഞതുനസരിച്ചു കീർത്തനയെ അവരുടെ മുറിയിൽ കിടത്തി.. ബോധം വരാതെ ആർക്കും സ്വസ്ഥത വന്നില്ല..
അനി അമ്മയെ തിരയുകയായിരുന്നു. കണ്ടില്ല.. ആനന്ദി പോലും അവിടേക്ക് എത്തിയിരിക്കുന്നു.
വെള്ളമൊക്കെ തെളിച്ചു കുറച്ച് നിമിഷങ്ങൾക്ക് ശേഷം കീർത്തനക്ക് ബോധം വന്നു.. വന്നപാടെ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.. ഒരു മൃഗ കണ്ണ് അവളുടെ മനസ്സിൽ മിന്നി മാഞ്ഞു. അവൾ ജാനകിയോടു ചേർന്നു..
ആർക്കും എന്താണ് സംഭവിച്ചതെന്ന് ഒരു ഊഹം പോലും ഇല്ലായിരുന്നു.. സ്ത്രീ ഞങ്ങൾ അവിടെ കൂട്ടം കൂടി..
ജാനകി എല്ലാവരെയും ശകാരിച്ചു.. പോവാൻ ആജ്ഞാപിച്ചു.
അനി ജ്യോതിയോടു റൂമിലേക്ക് പോകാൻ ആംഗ്യം കാണിച്ചു.
രവി കോലായിലേക്ക് നടന്നു.. മകൾക്ക് ബോധം വന്നത് കൊണ്ട് ആശ്വാസമമായെങ്കിലും അവന്‍റെ നടുങ്ങൽ മാറിയില്ല.. ബാക്കി ആണുങ്ങൾ പുറത്തെത്തി..
“സുധാകരേട്ടാ.. മതി എനിക്ക് മതിയായി.. കല്യാണം ഇവിടെ വച്ചു വേണ്ട..”
“എന്താ ഉണ്ടായത് രവി..” എതിർപ്പില്ലാത്ത ആശയകുഴപ്പത്തോടെ സുധാകരന്റെ ചോദ്യം.. ചിലപ്പോ മദ്യത്തിന്‍റെ ആവണം.
“ഞാൻ തീരുമാനിച്ചു. “ രവിയുടെ കണ്ണുകൾ നിറഞ്ഞു.
സുധാകരനും വേണുവും അനിയും നിശബ്ദരായി തുടർന്നു..
പവിത്രേട്ടൻ എവിടെ ന്നു ചോദിക്കാൻ അനിക്കു തോന്നിയെങ്കിലും അവനതു വിഴുങ്ങി..
അവരെല്ലാവരും അവിടെ ഇരുന്നു.. ആർത്തലച്ചു കൊണ്ട് മഴയെത്തി.. ശബ്ദങ്ങൾ കൊടുമ്പിരി കൊണ്ടു..
അനി എഴുന്നേറ്റു..
എവിടെ പോവാ ന്നു വേണു ആംഗ്യം കാണിച്ചു.
“ജ്യോതിയുടെ അടുത്ത്.. “ ന്നു പറഞ്ഞു അവൻ ശങ്കിച്ച് നിന്നു..
സുധാകരൻ നോക്കി പൊയ്ക്കോളൂ ന്നു തലയാട്ടി.. അവൻ എല്ലാരേയും നോക്കി തിരിഞ്ഞു. വേണു ഒരു ഗ്ലാസ്‌ കൂടെ അകത്താക്കി.
തന്‍റെ മടിയിൽ തല ചായ്ച്ചുറങ്ങുന്ന പേരക്കുട്ടിയുടെ തലയിൽ തലോടി

💬 Comments

View all comments