0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

അന്ന് അവൾ എന്നോട് അങ്ങനെ സംസാരിച്ചതിൽ കുറ്റബോധം കാണുമായിരിക്കും. ആഹ് എന്തോ ആകട്ടെ….

അങ്ങനെ ഞാൻ തിരികെ ഓഫീസിലെത്തി, പക്ഷെ ഇന്ന് രാവിലെ മുതൽ അർപ്പിത എനിക്ക് ഒരു മെസ്സേജ് പോലുമില്ല. അവൾക്ക് അവളുടെ ഉള്ളിലെ ഇഷ്ടം പറയാൻ തുടങ്ങുമ്പോ ഇങ്ങനൊരു ഇടിത്തീ തലയിൽ വീഴുമെന്നു കരുതികാണില്ല. എന്തായാലും അവളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം എന്ന് ഞാൻ ഊഹിച്ചു.

അന്ന് വൈകീട്ട് അർപ്പിതയെ ഞാൻ വിളിക്കാൻ പോയില്ല, അവളെ ഫോൺ ചെയ്‍തിട്ട് എടുക്കാത്തത് കൊണ്ട് ചെറിയ ദേഷ്യം എനിക്കും ഉണ്ടായിരുന്നു. എന്നാലും എന്നെ ഇത്രേം അവോയ്ഡ് ചെയ്യാൻ മാത്രം എന്താണ് എന്ന് ഞാൻ ആലോചിച്ചു. രാത്രിയും അതെ അവസ്‌ഥ തന്നെ, ഞാൻ കഴിച്ചോ എന്നും മാത്രം ഒരു മെസ്സേജ് അയച്ചു, അവൾ ഉം എന്നും റിപ്ലൈ തന്നു. എന്നോട് തിരിച്ചൊന്നും ചോദിച്ചതുമില്ല.

അങ്ങനെ വെള്ളിയാഴ്‌ച ആയി, അവൾ നാട്ടിലേക്ക് പോകാൻ ഒരുങ്ങി. ഞാൻ ഓഫീസിലെ തിരക്കും ആ ആഴ്ചയിലെ ഫൈനൽ വീഡിയോ റിലീസും കൂടെ ആയപ്പോൾ ഫുൾ ബിസി.
ശനിയാഴ്‌ച ഞാൻ ഫ്രെണ്ട്സ് ന്റെ കൂടെ ആലപ്പി ത്രിക്കുന്നപുഴ ബീച്ച് ഹൗസിലേക്ക് പോയി, കൂടെ ജോലി ചെയുന്ന ഒരാൾ സ്റ്റേറ്റ്സിലേക്ക് പോവുകയാണ്, അതിന്റെ ചിലവ്.

അങ്ങനെ ഞായറാഴ്ചയായി, ഫുൾ ഡേയ് സീരിസും കണ്ടിരുന്നു സമയം ചിലവാഴക്കുകയായിരുന്നു ഞാൻ, വൈകീട്ട് ആയപ്പോൾ അർപ്പിത വിളിച്ചു.

“ഏട്ടാ ….”

“എന്താടി പിണക്കം മാറിയോ...”

“ശില്പയും അമ്മയുമെന്റെ വീട്ടിലേക്ക് വന്നിരുന്നു...ജസ്റ്റ് അവരിറങ്ങിയേ ഉള്ളു” എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. അതൊരു ട്വിസ്റ്റ് ആണ് …...ഞാൻ നിങ്ങളോടു ഇത്രേം ദിവസം അർപ്പിതയോടു സംസാരിച്ചത് മാത്രമേ

💬 Comments

View all comments