Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]
പറഞ്ഞിട്ടുള്ളു ശില്പയോട് സംസാരിച്ചത് പറഞ്ഞാൽ അർപ്പിതയ്ക്ക് ഉള്ള ഞെട്ടൽ നിങ്ങൾക്കും ഉണ്ടാകില്ല എന്നതുകൊണ്ടാണ് കേട്ടോ….
“എന്നിട്ട്...”
“എന്റെ ഫോട്ടോയും ജാതകവും വാങ്ങിച്ചു.”
“ശില്പയോട് ഞാനെല്ലാം പറഞ്ഞിരുന്നു, എല്ലാം, നിന്നെ കണ്ടതുമുതലുള്ള എല്ലാം …...അവൾക്കും നിന്നെ അത്രയ്ക്കിഷ്ടമാണ്. അമ്മയോട് പറഞ്ഞപ്പോൾ ജാതകം കൂടെ നോക്കാം എന്നിട്ട് മതിയെന്ന് പറഞ്ഞു, അപ്പൊ ഞാൻ പറഞ്ഞു, അതൊന്നും നോക്കണ്ട …...എനിക്ക് ഈ പൊട്ടിപെണ്ണിനെ മതിയെന്ന്….”
“എനിക്ക് കരച്ചിൽ വരുന്നുണ്ട് കേട്ടോ…..”
“എന്തിനാ ...”
“അറിയില്ല ….”
“ജാതകം ചേർന്നില്ലെങ്കിലോ ?”
“അത് കാരണവന്മാരുടെ ഒരു ശീലമല്ലേ...അവര് നോക്കിക്കോട്ടെ …..”
“ഏട്ടാ എനിക്ക് കാണാൻ തോന്നുന്നു ...”
“വീഡിയോ ഓൺ ചെയ്യ് ...”
“ഉം ...”
“ശോ …..കരയല്ലെടി ….പെണ്ണെ.”
“പറ്റുന്നില്ല …..”
“ഉമ്മാ …...”
“ഉം ….കിട്ടി.”
“തന്റെ അച്ഛനും അമ്മയും എന്ത് പറഞ്ഞു.”
“സത്യത്തിൽ ഒരു കൂട്ടർ കാണാൻ വന്നിരുന്നു, അച്ഛന്റെ ഫ്രണ്ടിന്റെ മോൻ, നാട്ടിലെ വില്ലജ് ഓഫീസിൽ ആണ് ജോലി. അവർ വന്നു കണ്ടിട്ട് ഇറങ്ങുമ്പോഴാണ് ശില്പയും അമ്മയും വരുന്നത്. എന്റെ അമ്മയും ഏട്ടന്റെ അമ്മയും കൂടെ കുറെ നേരം
സംസാരിച്ചിരുന്നു, ഊണൊക്കെ കഴിഞ്ഞിട്ടാണ് പോയത്….”
“ഉം ശില്പ പറഞ്ഞു….നാളെ സ്റ്റേഷനിൽ ഞാൻ വരാം ….”
ആ രാത്രി മറക്കാനാവില്ല, ഇന്നുവരെ അനുഭവൈച്ചതിൽ വെച്ചേറ്റവും ത്രില്ലിംഗ് ആയിരുന്നു, അർപ്പിതയും ഞാനും ഫോണിൽ പുലരുവോളം ഉമ്മ കൊടുത്തും അവളോട് കൊഞ്ചിയും ഉറങ്ങാൻ തന്നെ ഞങ്ങൾ മറന്നു.
/////
അന്ന് വൈകീട്ട് എന്റെ വീട്ടിൽ നിന്നും അമ്മ വിളിച്ചു പത്തിൽ എട്ടു പൊരുത്തമുണ്ട്, അതൊക്കെ അമ്മ തന്നെ നോക്കിയാൽ മതി എനിക്കതൊന്നും
💬 Comments
View all comments