Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]
കേൾക്കണ്ടാന്നു ഞാൻ പറഞ്ഞു. ശില്പയും അർപ്പിതയും മെസ്സജ് ചെയ്യാനാരംഭിച്ചു. അവർ നേരത്തെ പരിചയം ഉണ്ടെങ്കിലും അതൊരു കോമൺ വാട്സ്ആപ് ഫാമിലി ഗ്രുപ് മാത്രമാണ്. ഇപ്പൊ പിന്നെ വീട്ടിലേക്ക് വരുന്നത്കൊണ്ട് എന്നെ കുറിച്ചുള്ള ചർച്ചയാണ് രണ്ടാൾക്കും.
ഓരോ ദിവസവും കടന്നുപോകുമ്പോ ഞാനും അർപ്പിതയും കൂടുതൽ കൂടുതൽ മനസിലാക്കി കൊണ്ടിരുന്നു. പിണങ്ങിയാലും അതിനു അധികം ആയുസുണ്ടായിരുന്നില്ല. രാത്രി ഹോസ്റ്റലിൽ നിന്നും പയ്യെ അവളെ ഞാൻ ഇറക്കികൊണ്ട് മറൈൻ ഡ്രൈവിൽ കുലുക്കി സര്ബത് കുടിക്കാനും നൈറ്റ് ഡ്രൈവിനും കൊണ്ടുപോയത്, പ്രണയിക്കാൻ മാത്രമല്ല, പെണ്ണുങ്ങൾക്കും രാത്രി സ്വന്തമാണെന്നുകൂടെ പറയാനായിരുന്നു.
അങ്ങനെ അടുത്ത വെള്ളിയഴ്ച ഞാനും അവളും ഒന്നിച്ചു ട്രെയിനിൽ വീട്ടിലേക്ക് തിരിച്ചു, ഈ ഞ്യാറാഴ്ചയാണ് ഞാൻ അവളുടെ വീട്ടിലേക്ക് പെണ്ണുകാണാനായി പോകുന്നത്. ട്രെയിനിൽ വെച്ച് ഉറക്കം നടിച്ചു ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ മുഖം പൂഴ്ത്തി ഞാൻ കഴുത്തിലെ വിയർപ്പിൽ ചുണ്ടമർത്തിയപ്പോൾ….
“ഏട്ടാ ...ആരേലും കാണും ...” എന്ന് പതിയെ അവളെന്റെ കാതിൽ പറഞ്ഞു.
“ഇങ്ങോട്ട് നോക്കണ്ട ന്നു പറയാം ….”
“ഛീ ...ഇങ്ങനൊരു സാധനം ….”
ട്രെയിനിന്റെ കാതടിപ്പിക്കുന്ന ഒച്ചയിലും ഞങ്ങൾക്ക് മാത്രം കേൾക്കാവുന്ന പോലെ രണ്ടാളും കുറുകിക്കൊണ്ട് നാട്ടിലെത്തി, പലപ്പോഴും അവളുടെ തുടകളിൽ ഞാൻ കൈകൊണ്ടു തലോടിയും കൈകോർത്തുകൊണ്ട് അവളുടെ അല്ലിയിളം വിരലിൽ ചുംബിച്ചും ഞാൻ പെണ്ണിനെ ഉണർത്തികൊണ്ടിരുന്നു….
//////
വീടെത്തിയശേഷം ഞാൻ കുളിയൊക്കെ കഴിഞ്ഞപ്പോൾ ശില്പ എന്നെ ട്രോളാൻ തുടങ്ങി, “എപ്പോഴും ഫോണിൽ മെസ്സേജ് ചെയ്യലമ്മേ പണി,
അമ്മയ്ക്ക് അറിയാമോ ഏട്ടനും ചേച്ചിയും അടുത്തടുത്താണ് മുറിയെന്നു?”
“അതുശേരി, അതീ കോന്തൻ പറഞ്ഞില്ലാലോ ….ഡാ, അച്ഛൻ വിളിച്ചപ്പോ ഞാൻ
💬 Comments
View all comments