0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

പോരാ...

അങ്ങനെ സംസാരിക്കാൻ വേണ്ടിയുള്ള “അനുവാദം” കിട്ടിയപ്പോൾ ഞാനും രമിതയും ബാല്കണിയിലേക്ക് ചെന്നു.

“രമിത..”

“ആഹ് മോഹിത്”

കാര്യം അവളെക്കാളും ഒരു വയസാണ് ഞാൻ മൂത്തതെങ്കിലും, എന്നെ പേര് വിളിച്ചപ്പോൾ എനിക്ക് വല്ലാത്ത കോൺഫോർട് സോൺ ഫീൽ ചെയ്തു.

“അടുത്തണോ സ്‌കൂൾ..”

“ഞാൻ സ്‌കൂളിൽ അല്ല, കോളേജിലാ പഠിപ്പിക്കുന്നെ..” അവളെന്നെ കൂർപ്പിച്ചു നോക്കി അതിനു മറുപടി പറഞ്ഞപ്പോൾ. ആ ചോദ്യമവൾക്ക് ഇഷ്ടമല്ലെന്നു ഞാൻ കണക്കു കൂട്ടി.

“സോറി മൈ മിസ്‌റ്റേക്..അടുത്തണോ…” ഞാനൊന്നു ചമ്മിച്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ടു വീലര് ഉണ്ട്, അതിലാ പോകുക…”

“അഹ്… ഞാൻ കൊച്ചിയിലാണ്. അനിമേഷൻ ഡിസൈനർ.”

“fb ലു ഞാൻ കണ്ടിരുന്നു…” അവളെന്നെ നോക്കി നഖം പൊട്ടിച്ചുകൊണ്ട് പറഞ്ഞു.

“ഓ തറ്റ്സ് ഗുഡ്… രമിതേ കുറിച്ച് പറയു..”

“എന്താ അറിയണ്ടേ വെച്ചാ ചോദിച്ചോളൂ..”

“സീരിയസ് ലവ് ഉണ്ടായിട്ടുണ്ടോ..”

“ഇല്ല. ഇതല്ലാതെ ആർക്കും ഒന്നും ചോദിക്കണ്ടെ?!!!”പെട്ടന്നവളുടെ മറുപടി എന്നെ ഒന്നുലച്ചു...

“ഹേയ്…. അങ്ങനെയല്ല, എന്തൊക്കെയോ ചോദിക്കണം ന്ന് ഉണ്ടായിരുന്നു.. പക്ഷെ തന്നെ കണ്ടതും എല്ലാം മറന്നുപോണ പോലെ..”

“ഇത് ഫസ്റ് ടൈം ആണോ മോഹിത് ന്റെ.”

“അതേടോ…അതിന്റെയാണ്…തനിക്കോ...” ഞാൻ തുറന്നു സമ്മതിച്ചപ്പോഴും അവളിൽ ഭാവമാറ്റമൊന്നും ഞാൻകണ്ടില്ല.

“എനിക്കിത് 7 മത്തെയാണ്…”

“എന്നിട്ടിതുവരെ കണ്ടവരെയാരും തനിക്കിഷ്ടപെട്ടില്ലേ.?!”

“ഉഹും… എല്ലാം ഒരേ ടൈപ്പ് ആൾകാർ. ഒരേ ടൈപ്പ് ചോദ്യം…”

“അപ്പൊ ഞാനും അതുപോലെ ആയിരിക്കും അല്ലെ..”

“ആഹ് അതുപോലെ ഒക്കെ തന്നെ..” ചിരിച്ചാണ് പറഞ്ഞതെങ്കിലും ഒരു പുച്ഛം അവളുടെ മുഖത്തു നിഴലടിച്ചിരുന്നു. പക്ഷെ ആ ചിരി. അതിൽ ആരും വീണുപോകും….

അങ്ങനെ ഒന്ന് രണ്ടു മിനിട്ടു കൂടെ ഞാൻ

💬 Comments

View all comments