0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

എന്തോ ചോദിച്ചതിന് മാത്രമവൾ ഉത്തരം പറഞ്ഞു. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു, HR മാനേജർ ഇന്റർവ്യൂ കഴിഞ്ഞു പറയുന്നപോലെ അവളുടെ വീട്ടുകാർ “അറിയിക്കാം എന്നും പറഞ്ഞു.”

കാറിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോ ഞാൻ ജനലിലൂടെ പുറത്തേക്കുനോക്കി, രമിതയുടെ ക്യൂട് മുഖം മാത്രമായിരുന്നു മനസ്സിൽ. അവൾക്കെന്തായാലും എന്നെ ഇഷ്ടപ്പെടില്ല എന്നോർത്തുകൊണ്ടു ഞാൻ അവളെ മറക്കാൻ വേണ്ടി ശ്രമിച്ചു, മുഖത്തൊരു ചിരിയും ഒട്ടിച്ചു വെച്ചുകൊണ്ട് ഞാൻ പിറകിലിരിക്കുന്ന ശിൽപയെ നോക്കി. വീട്ടിലെത്തിയിട്ടും അമ്മ എന്നോട് ഇഷ്ടായോ എന്നൊക്കെ ചോദിച്ചു. ഞാൻ വിശ്വസിച്ചിരുന്നു, അവൾക്കെന്നെ ഒരിക്കലും ബോധിക്കില്ല എന്ന്, അതുകൊണ്ട് തന്നെ അമ്മയോട് ഞാൻ വിഷമിപ്പിക്കാതെ ഇരിക്കാൻ ഇഷ്ടമായി എന്നും പറഞ്ഞു.

////

കാലത്തു 5 മണിക്കാണ് സാധാരണ ഞാൻ വീട്ടിൽ നിന്നുമിറങ്ങുക,അതിൻ പ്രകാരം തിങ്കളാഴ്ച ഞാനിറങ്ങി. 5:30 ആവുമ്പോ ട്രെയിനിൽ കയറാം സാധാരണ സ്ലീപ്പർ ടിക്കറ്റ് എടുത്താണ് ഞാൻ, കയറുക അപ്പർ ബിർത്തിൽ കിടന്നുറങ്ങും ആലുവ എത്തുമ്പോ ഉറക്കം എണീക്കും.

ഇന്നും പതിവുപോലെ ഞാൻ കയറി കാലിയായുള്ള സീറ്റ് തപ്പി മുന്നോട്ടേക്ക് നടന്നു, ഞാൻ കയറിയ കമ്പാർട്മെന്റിൽ ഒരിത്തിരി തിരക്കുണ്ടായിരുന്നു. ഞാനതുകൊണ്ട് പുറത്തേക്ക് നടന്നിട്ട് അടുത്ത കമ്പാർട്മെന്റിൽ ചെന്നു കയറാമെന്നു തീരുമാനിച്ചു.

അകത്തേക്ക് കയറി രണ്ടാമത്തെ കൂപ്പയിൽ എത്തിയപ്പോൾ ഒരുപെൺകുട്ടി എന്നെനോക്കി ചിരിച്ചുകൊണ്ട് കൈ വീശി. പക്ഷെ എനിക്കാളെ സത്യമായിട്ടും മനസിലായില്ല. ഒന്നാമത്
ഇരുട്ടാണ്, പിന്നെ എന്നെ നോക്കി കൈ വീശാനും മാത്രം ഇതാരാണ് എന്ന് ഞാനോർത്തു. ഒരല്പം വിയേർഡ് സീൻ ആയതുകൊണ്ട് ഞാൻ മുന്നോട്ട് തന്നെ നടന്നു, മുകളിൽ കയറാൻ പറ്റാത്തത് കൊണ്ട് താഴെ തന്നെ ഇരുന്നുറങ്ങാമെന്നു ഞാനും

💬 Comments

View all comments