0%

Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Author : കൊമ്പൻ Read All Parts 1.3K

കണ്ടിട്ട്…ല്ലേ”

“ശെരിയാ ഏട്ടാ.. ഞാനും വല്യമ്മേടെ വീട്ടിലേക്ക് വരുമ്പോ മാത്രല്ലേ ഏട്ടനെ കാണാറുള്ളു…”

“ഇപ്പോഴും പാട്ടൊക്കെ പഠിക്കുന്നുണ്ടോ അർപ്പിത…”

“ഹേയ് നിർത്തി. പഠിത്തവും ജോലിയും എല്ലാം കൂടിയായപ്പോ.”

“തനിക്ക് താഴെ അനിയനും അനിയത്തിയും അല്ലെ അർപ്പിത…”

“ഉം..”

അർപ്പിത എന്റെ അമ്മയുടെ ചേച്ചിയുടെ ഭർത്താവിന്റെ പെങ്ങളുടെ മോളാണ്, വിശേഷങ്ങൾക്കും ഉല്സവങ്ങള്ക്കും മാത്രമാണ് ഞങ്ങളുടെ കണ്ടുമുട്ടലെന്നു പറയുന്നത്. അതുകൊണ്ടു തന്നെ ഞങ്ങളത്രയ്ക്ക് ക്ലോസ് അല്ല. പിന്നെ അർപിതയുടെ അച്ഛൻ ആളിത്തിരി സ്ട്രിക്ട് ആണ്, അതുകൊണ്ട് അവളധികമൊരോടും സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. എന്നോടും അവൾ കാര്യമായിട്ടിതുവരെ സംസാരിച്ചിട്ടില്ല. മൊത്തത്തിൽ പേടിയുള്ള ഒരു പാവം കുട്ടിയാണ്.

മുഖത്തോടു മുഖം നോക്കി ഞങ്ങൾ കുറെ നേരം വിശേഷങ്ങളൊക്കെ സംസാരിച്ചു, അവളുടെ അടുത്തിരുന്ന പയ്യൻ അവന്റെ സ്റ്റോപ്പ് ആയപ്പോൾ എണീറ്റ് പോയി.

“ഇങ്ങോട് വാ ...” അവളെന്നെ ക്ഷണിച്ചപ്പോൾ ഞാൻ അവളുടെ അടുത്തെക്കിരുന്നു. അവളുടെ മുടിയുടെ അഴക് മുൻപും ഞാൻ കാണുമ്പോ ആസ്വദിച്ചിരുന്ന ഒന്നാണ്, മുടി മാത്രമല്ല അവളുടെ ചിരിയും. അത്രയും മനോഹരമായി ചിരിക്കുന്ന, ഒരു കുട്ടിയും ഫാമിലിയിൽ ഇല്ലെന്നു തന്നെ പറയാം.

“അർപ്പിത സ്റ്റെയ് ഒക്കെ റെഡി ആയോ.?”

“ലിസി ഹോസ്പിറ്റൽ റോഡില്ലെ അവിടെ ഒരു വിമൻസ് ഹോസ്റ്റൽ ആണ്...”

“അവിടെ എവിടെയാണ് ….ഞാനും അവിടെ തന്നെയാണ് ട്ടോ, നമ്മുടെ ശേഖരമാമ്മയുടെ ഫ്ലാറ്റിൽ...” ആകാംഷയോടെ ഞാൻ ചിരിച്ചു പറഞ്ഞു.

“ആഹ് എനിക്കിവിടെ വലിയ പരിചയമൊന്നുമില്ലാന്നു അറിയാല്ലോ...”

പക്ഷെ ഞാനും ഓർത്തു എന്റെ ഫ്ലാറ്റിന്റെ ലൈനിൽ മുഴുവനും വിമൻസ് ഹോസ്റ്റൽ ആണ്, ഇനി അവിടെയെങ്ങാനും ആയിരിക്കുമോ ?

“എന്താ ആലോചിക്കുന്നത് ഏട്ടാ ...”

“അല്ലേടാ

💬 Comments

View all comments