Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]
...എന്റെ ഫ്ലാറ്റും അവിടെ തന്നെയാണ്, മിക്കവാറും അടുത്തായിരിക്കും ...”
“ആയിരിക്കട്ടെ ….”
കുറെ നേരം അവളോട് സംസാരിച്ചപ്പോൾ, അവൾക്ക് കൊച്ചിയിലേക്ക് താമസം മാറുന്നതിനൊക്കെ നല്ല പേടിയുണ്ടെന്നു മനസിലായി, ഒന്നാമത് ഡിഗ്രി വരെ വീട്ടിൽ നിന്നും വേറെയെങ്ങും നില്കാതെ പഠിക്കാൻ പോയി വന്ന കുട്ടിയല്ലേ, ആദ്യമായാണ് ഹോസ്റ്റലിൽ നില്കുന്നതൊക്കെ, പക്ഷെ അവളുടെ അച്ഛൻ ഈയിടെ അവളുടെ കല്യാണത്തെക്കുറിച്ചൊക്കെ സീരിയസ് ആയിട്ട് സംസാരിക്കുന്നുണ്ട് എന്ന് പറഞ്ഞു. അതിനു മുൻപ് ഒരു ജോലി വേണമെന്ന ഒരാഗ്രഹം കൊണ്ടാണ് അർപ്പിത വീട്ടിൽ നിന്നും ദൂരെയായിയിട്ടും കൊച്ചിയിലേക്ക് വന്നത്.
ത്രീശൂർ എത്തിയപ്പോൾ അവൾ എന്റെ തോളിൽ ചാഞ്ഞു ചെറുതായിട്ട് മയങ്ങി, ട്രെയിനിയിൽ മിക്കപ്പോഴും വരുമ്പോ എന്നെ മൈൻഡ് ചെയ്യാത്ത ചില പെൺകുട്ടികൾ ഉണ്ട്, അതായത് വെള്ളിയാഴ്ച നാട്ടിലേക്ക് വരുമ്പോളും കാണും തിങ്കളാഴ്ച പോകുമ്പോഴും കാണും, പക്ഷെ പരിചയമൊന്നും ആരുമായും ഇല്ല. ഇന്നിപ്പോ അർപ്പിത എന്റെ തോളിൽ ചാഞ്ഞിരിക്കുമ്പോ അവരെന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടപ്പോൾ ……
മനസ്സിൽ ഒരു സന്തോഷം, ഇന്നേവരെ ഞാൻ ഒരു പെൺകുട്ടിയുടെ കൂടെ ഇതുപോലെ ഇരുന്നിട്ടില്ല എന്നത് തന്നെയാണ് അതിനു കാരണം.
ആലുവ എത്തിയപ്പോൾ അർപ്പിത കണ്ണ് തുറന്നു. നമുക്കൊരു “ഓട്ടോ എടുത്തു പോകാം കേട്ടോ”. അവളതിന് ചിരിച്ചു സമ്മതിച്ചു. അവളുടെ ഹോസ്റ്റലിന്റെ കാർഡ് ഞാൻ വാങ്ങിച്ചപ്പോൾ ആ പേര് പരിചയമില്ലെങ്കിലും അത് എന്റെ ഫ്ലാറ്റ് നിൽക്കുന്ന അതെ റോഡ് തന്നെയാണെന്നു ഞാൻ മനസിലാക്കി. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോൾ. അങ്ങനെ എനിക്കും അവൾക്കും ഒരുപോലെ ഇറങ്ങേണ്ട സ്പോട് എത്തി. ഞാനാദ്യം ഇറങ്ങി മുന്നിലെ ഹോസ്റ്റലിലേക്ക് നോക്കി. ലാവെൻഡർ എന്നപേരിൽ ഉള്ള
💬 Comments
View all comments