Chapter Title : മാല പടക്കം [Sharon]
മാല പടക്കം
Maala padakkam | Author : Sharon
മനസിൽ പൊട്ടി മുളച്ച ഒരു വലിയ കഥയുടെ തുടക്കം എഴുതാൻ തുടങ്ങുകയാണ്. വലിയ കഥ ആയതിനാൽ കഥാപാത്രങ്ങൾ അതുപോലെ കുറെ ഉണ്ട്..എന്റെ മനസ്സിൽ ഉള്ള കഥയെ അതെ ഫീലിൽ എങ്ങനെ നിങ്ങൾക് മുൻപിലേക്ക് എത്തിക്കും എന്നോർത്ത് വിഷമിക്കുകയായിരുന്നു ഞാൻ.. അതുകൊണ്ട് ഒരു വ്യത്യസ്ത ശൈലിയിൽ അത് ഞാൻ എഴുതി തുടങ്ങുന്നു. വലിയ കഥകൾ എഴുതി വല്യ കഥാക്കാരൻ ഒന്നും അല്ലാത്ത ഞാൻ നിങ്ങളെ പരമാവധി സന്തോഷിപ്പിക്കാൻ എന്നാൽ കഴിയും വിധം ശ്രമിക്കുന്നതായിരിക്കും... ചെറിയ കുറ്റങ്ങൾ കണ്ടില്ലന്നു വെക്കാനും വലിയ കുറ്റങ്ങൾ ചൂണ്ടി കാണിച്ചു തിരുത്തുവാനും നിങ്ങൾ ഒപ്പം ഉണ്ടാകുമെ ന്ന വിശ്വാസത്തോടെ ഞാൻ എഴുതി തുടങ്ങുന്നു...
മാല പടക്കം
...........റോഡിൽ തിരക്ക് നന്നേ കുറവായിരുന്നു........വാ ഹനങ്ങളുടെ മത്സരഓട്ടമോ കാതടപ്പിക്കുന്ന ഹോണടി ശബ്ദമോ ഇല്ല.... ഒട്ടും പ്രതീക്ഷിക്കാതെഉള്ള ബസ് പണിമുടക്ക് യാത്രക്കാരെ ഇത്തിരി ബുദ്ദിമുട്ടിപ്പിച്ചെന്നു പറയാം..റോഡിൽ ചെറിയ വാഹനങ്ങളും സാമാന്യം കുറവായിരുന്നു. ഒന്നോ രണ്ടോ കടകൾ ഒഴികെ ബാക്കി എല്ലാം ഷട്ടർ അടച്ചിട്ടിരിക്കുന്നു....
അയാൾ ഈ കാത്തിരിപ്പ് തുടങ്ങീട്ട് ഏകദേശം ഒരു മണിക്കൂറാകാറാകുന്നു ..... ഇടയ്ക്കിടെ ഉള്ള ഓരോ ഹോണടി കേൾക്കുമ്പോഴും അയാൾ റോഡിലേക്ക് എത്തിനോക്കി നെടുവീർപ്പിട്ടു... വൈറ്റ് സ്വിഫ്റ്റ് കാറിന്റെ ഡോർ തുറന്നു ഒരാൾ പുറത്തിറങ്ങി.ഏകദേശം ആറടി ഉയരവും അതിനൊ ത്ത ശരീരവും ഉള്ള ഒരാൾ. ഒറ്റ നോട്ടത്തിൽ അൻപത്അഞ്ചിന് മേൽ പ്രായംതോനിക്കുമെങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കും ശരീരസൗന്ദര്യ വും പ്രത്യക്ഷത്തിൽ കാണാൻ കഴിഞ്ഞു.. കാപ്പി പൊടിയിൽ പഞ്ചസാര വീണത് പോലെ തലയിലെ മുടി, അയാൾ
💬 Comments
View all comments