0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 304
ഇഷ്ടമാ ഈ ജീവിതകാലം മുഴുവൻ നിന്നെ ഞാൻ പോന്നു പോലെ നോക്കികോളാം എന്ന് പറയാമെന്നുണ്ടായിരുന്നു അവന്. എന്നാൽ അവളുടെ ഫ്രാങ്ക് ആയിട്ടുള്ള മറുപടി നോ എന്നാണെങ്കിലോ എന്ന ഭയത്തിൽ അവൻ മിണ്ടിയില്ല. അവനവളെ വീണ്ടും നോക്കി, നേരത്തെ കരഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു മിഴികളിൽ ഇപ്പോഴും ഒരു നനവുണ്ട്. അവളുടെ അടുത്തിരുന്ന് അവളെ മാറോട് ചേർക്കണം എന്നവൻ അതിയായി ആഗ്രഹിച്ചു. അവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് അവളിരുന്നതിന്റെ മുമ്പിൽ മുട്ടിന്മേൽ ഇരുന്നു. അവൾ അത്ഭുതത്തോടെ അവനെ ഒന്ന് നോക്കി. എന്താ ഉദ്ദേശം എന്നറിയാത്തതിന്റെ ടെൻഷൻ അവളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. അവൻ മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു "എലേന എനിക്ക് തന്നെ ഇഷ്ടമാണ്, തന്നെ കല്യാണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പെട്ടന്ന് ഒരു ദിവസത്തെ പരിചയം വെച്ച് എങ്ങനെ ഞാനീ തീരുമാനം എടുത്തു എന്ന് സംശയിക്കേണ്ട. ഞാൻ ഒരുപാട് ആലോചിച്ചു തന്നെയാണ് ഇത് പറയുന്നത്. തന്റെ തീരുമാനം എന്തായാലും ഞാനത് അക്‌സെപ്റ് ചെയ്യും, പക്ഷെ ഇത് പറയാതെ ഇവിടം വിടാൻ എനിക്ക് തോന്നുന്നില്ലായിരുന്നു"
എലേനയുടെ മുഖത്ത് അത്ഭുതത്തിന്റെയോ അവിശ്വസനീയതുടെയോ യാതൊരു കണിക പോലും ഇല്ലായിരുന്നു. മറിച്ചു് തികഞ്ഞ ശാന്തത, അവളിതു പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു എന്ന പോലെ. "എനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നിൽ വിശ്വാസമില്ല. ബട്ട്‌ ഡീപ് ഡൌൺ ഐ ഫീൽ എ കണക്ഷൻ വിത്ത്‌ യു. അത് കൊണ്ട് മാത്രം ആണ് ഞാനിപ്പോൾ ഇവിടെ ഇരിക്കുന്നത്. ഇന്നലെ പരിചയപ്പെട്ട ഒരാളെ അടുത്ത ദിവസം ഹോട്ടൽ റൂമിൽ ഒറ്റക്ക് പോയി കാണാനുള്ള ധൈര്യം ഒന്നും എനിക്കില്ല. പക്ഷെ ഒരു യാത്ര പോലും പറയാതെ പോയപ്പോൾ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വിങ്ങൽ. ഇനി ഒരിക്കലും കാണില്ലേ എന്ന ഒരു ചിന്ത. ഞാനെന്തോ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം. അതെല്ലാം ആണ് എന്നെ ഇവിടെ എത്തിച്ചത്. എന്റെ ക്ലോസ് ഫ്രണ്ട്സിനു പോലും എന്റെ ഫാമിലി ഡീറ്റെയിൽസ് അറിയില്ല ഞാനാരോടും പറയാറുമില്ല കാരണം അവരാരും എന്റെ ജീവിതത്തിൽ ഒരു രീതിയിലും മാറ്റം വരുത്താൻ പോകുന്നില്ല എന്നെനിക്ക് ഉറപ്പാണ്. ഞാനെല്ലാം ഇയാളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അതെനിക്ക് വിശ്വാസമുള്ളതു കൊണ്ട് മാത്രം ആണ്." ഒരു പുഞ്ചിരിയോടെ എല്ലാം കേട്ടു കൊണ്ട് അവൻ അവളുടെ മുമ്പിൽ തന്നെ ഇരുന്നു. അവൾ തുടർന്നു "നാളെ പോവാണെന്നു അല്ലെ പറഞ്ഞെ പിന്നെങ്ങനാ എന്നെ കെട്ടാൻ പോകുന്നെ?" അവന്റെ പുഞ്ചിരി പതിയെ മാഞ്ഞു, അവന്റെ കണ്ണുകളിൽ

💬 Comments

View all comments