0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 303
മാത്രം ആണോ എന്നോട് ഇത്രേം റൂഡ് ആയി പെരുമാറിയത്" "ജിൻസിനെ ആദ്യം കണ്ടപ്പോ ആൻനു ഇഷ്ടമുള്ള ആരെങ്കിലും ആകുമെന്ന ഞാൻ വിചാരിച്ചെ, അത് കൊണ്ടാ ഞാൻ അങ്ങനെ എല്ലാം ബീഹെവ് ചെയ്തത്.. എന്റെ ഇച്ചായന്റെ സ്ഥാനത് വേറെ ഒരാൾ വരുന്നത് എനിക്ക് സഹിയ്ക്കാൻ പറ്റില്ല.. ജെന്നിക്ക് വേറെ ഒരു പപ്പാ വരുന്നത് എനിക്ക് ചിന്തിക്കാനേ പറ്റില്ല" വിതുമ്പി കൊണ്ടു എല്ലി ഇതെല്ലം പറഞ്ഞപ്പോ അവനു പൊട്ടി ചിരിക്കാനാണ് തോന്നിയത് അവൻ സോഫയിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ അവൾക്ക് അഭിമുഖമായി ഇരുന്നിട്ട് ചോദിച്ചു. "എന്റെ നോട്ടം എങ്ങോട്ട് ആണ് പോകുന്നെ എന്ന് ശ്രെദ്ധിച്ചില്ലേ?" അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു. "ഒരു സാധാരണ വായി നോക്കി എന്നതിൽ കവിഞ്ഞു എനിക്കൊന്നും തോന്നിയില്ല" എല്ലി കരച്ചിൽ ഒക്കെ മാറി ചിരിച്ചു കൊണ്ടു പറഞ്ഞു " എന്റെ ഈശോയെ..  എന്നോടിത് വേണായിരുന്നോ. എന്നാ പിന്നെ നമുക്ക് ഒന്നെന്നു തുടങ്ങാം. എന്റെ കൂടെ ഒരു കോഫി കുടിക്കുന്നോ " ഒരു കുസൃതി ചിരിയോടെ എലേനയോട് അവൻ ചോദിച്ചു.
"സോറി.. ഐ ഡോണ്ട് ഈവൻ നോ യു, യു കുഡ് ബി എ റേപിസ്റ് ഓർ എ സീരിയൽ കില്ലർ സൈക്കോപാത്" "ഓഹോ എന്നിട്ട് എന്ത് ധൈര്യത്തിൽ ആണ് താൻ എന്റെ റൂമിലേക്ക് വന്നത്?" അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾക്കു നേരെ നടന്നു. അവൾ അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി കൊണ്ടിരുന്നു. തന്റെ ആത്മാവിനകത്തേക്കു ആണ് അവളുടെ നോട്ടമെന്ന് അവനു തോന്നി. എലേന പെട്ടന്ന് തന്റെ കണ്ണുകൾ പിൻവലിച്ചു സോഫയിൽ നിന്ന് എഴുന്നേറ്റു. "എങ്ങോട്ടാ?" എലേന അവളുടെ സ്ഥിരം ശൈലിയിൽ പുരികമുയർത്തി ചോദിച്ചു. "ഏതാണ്ടൊക്കെ പേര് വിളിച്ചേ അല്ലെ, ആണോ അല്ലയൊന്ന് നമുക്ക് തീരുമാനിക്കാം" "ഓഹോ അങ്ങനെ, ഞാൻ കോളേജ് തൈക്വണ്ടോ ടീമിൽ ഉള്ളതാ. സെൽഫ് ഡിഫെൻസ് ഒക്കെ നന്നായിട്ട് അറിയാം" "ഞാൻ കളരിയാ" അവൻ എലേനയുടെ അടുത്തേക്ക് നടന്നു. അവളെ തൊട്ടു തൊട്ടില്ല എന്ന അകാലത്തിൽ നിന്നു കൊണ്ട് ചോദിച്ചു "എന്തെ ഡിഫെന്റ് ചെയ്യുന്നില്ലേ?" "ദേഹത്തൊന്നു തൊട്ട് നോക്ക് അപ്പൊ അറിയാം" അവനവളെ മറി കടന്ന് പുറകിലുള്ള സോഫയിലേക്ക് വീണു, അവളുടെ വീണു കിടന്ന ചുരുളൻ മുടി ബാല്കണിയിൽ നിന്നു വന്ന കാറ്റിൽ അവന്റെ മുഖത്തേക്കി പാറി കൊണ്ടിരുന്നു.. അവളവനെ തിരിഞ്ഞു നോക്കി കൊണ്ട് മുന്നോട്ടു നടന്നു. സോഫേക്കു അഭിമുഖമായി ഇട്ടിരുന്ന ബെഡിൽ ഇരുന്നു. എനിക്ക് നിന്നെ

💬 Comments

View all comments