0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 302
രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും അതിനെയെല്ലാം ചിരിച്ചു കൊണ്ട് അങ്ങ് നേരിടുക" അവൾ വീണ്ടും തെല്ലൊരു അത്ഭുതത്തോടെ അവനെ തന്നെ നോക്കി കൊണ്ട് നിന്നു. എന്നിട്ട് പറഞ്ഞു. "ആൻ ഈസ്‌ നോട് മൈ സിസ്റ്റർ, എന്റെ ഇച്ചായന്റെ വൈഫ്‌ ആണ്. ജെന്നി മോൾ എന്റെ നീസ് ആണ്" "ഓഹ്.. ഞാൻ ജെന്നിയുടെ പപ്പയെ കുറിച്ച് ചോദിച്ചപ്പോൾ ഇല്ല എന്ന് മാത്രം ആണ് ആൻ പറഞ്ഞത്." "ഇച്ചായൻ യു എസ് ഇൽ ആണ്, അവർ പിരിഞ്ഞു താമസിക്കുന്ന പോലാ.. എന്താണ് തമ്മിലുള്ള പ്രശ്നം എന്ന് പോലും എനിക്കറിഞ്ഞു കൂടാ. രണ്ട്
വർഷത്തിൽ കൂടുതൽ ആയി ഇപ്പോൾ. അമ്മച്ചിയെ കാണാൻ കൂടെ ഇച്ചായൻ വന്നിട്ടില്ല. വല്ലപ്പോഴും എന്നെ വിളിക്കും. എല്ലാ മാസവും അമ്മച്ചിടെ അക്കൗണ്ടിലേക്കു കാശ് അയക്കും അത് മാത്രം ആണ് ബന്ധം. ആൻ അതെ പറ്റി ഒന്നും സംസാരിക്കാറു പോലും ഇല്ല, രണ്ട് ഫാമിലിയും തമ്മിൽ ഒരു കുഴപ്പവും ഇല്ല. ഇവര് മാത്രം തമ്മിൽ മിണ്ടില്ല. ഇതിന്റെ ഇടയിൽ ആണ് എന്റെ ജീവിതം. കല്യാണ പ്രായം ആയെന്ന് അമ്മച്ചി ഇടക്ക് പറയും. പപ്പാ ഇല്ലാത്ത എനിക്ക് എന്റെ ഇച്ചായൻ ആയിരുന്നു എല്ലാം, എന്റെ കാര്യങ്ങൾ എല്ലാം നോക്കേണ്ട ഇച്ചായൻ ഇവിടെ ഇല്ലാതെ എനിക്ക് കല്യാണം വേണ്ട എന്ന് പറഞ്ഞു അമ്മച്ചിയോടു വഴക്കാ" വിതുമ്പി കൊണ്ട് എലേന പറഞ്ഞു നിർത്തി. അവൻ ഇരുന്ന ചെയറിൽ നിന്ന് എഴുന്നേറ്റു, അവളെ എങ്ങനാ ആശ്വസിപ്പിക്കണ്ടേ എന്ന് അവനറിയില്ലായിരുന്നു. കണ്ണു നീർ തുടക്കണോ, കെട്ടി പിടിച്ചു ആശ്വസിപ്പിക്കണോ എന്നെല്ലാം ആലോചിച്ചു അവസാനം പോക്കറ്റിൽ ഇരുന്ന കർച്ചീഫ് അവൾക്കു കൊടുത്തു. അവളത് വാങ്ങിച്ചു, കണ്ണു നീർ തുടച്ചു. അവനു തിരികെ കൊടുത്തു. അവനത് വാങ്ങി തിരികെ പോക്കറ്റിൽ വെക്കാൻ തോന്നിയില്ല, കയ്യിൽ അത് മുറുകെ പിടിച്ചു. ഞാനുണ്ട് എന്റെ മാലാഖയുടെ കൂടെ എന്ന് പറയണം എന്നവന് തോന്നി കൊണ്ടിരുന്നു. പക്ഷെ അവന്റെ നാവ് ചലിച്ചില്ല. പക്ഷെ ഇങ്ങനെ പറഞ്ഞു. "ചിലപ്പോഴൊക്കെ ജീവിതം അങ്ങനാണ്, പക്ഷെ ഇടക്ക് കിട്ടുന്ന ചില സന്തോഷങ്ങൾ ഈ സങ്കടം കാരണം കണ്ടില്ല എന്ന് വെക്കരുത്. അത് മാത്രേ എനിക്ക് പറയാനുള്ളു. പിന്നെ ദൈവം ഒരുമിപ്പിച്ചത് മനുഷ്യൻ പിരിക്കാൻ പാടുണ്ടോ" അവൾ കൂടുതലൊന്നും പറയാതെ തിരികെ സോഫയിൽ പോയി ഇരുന്നു. അവനും അവളുടെ അരികിൽ ആയി ഇരുന്നു കൊണ്ട് ചോദിച്ചു "ഇത് കൊണ്ട്

💬 Comments

View all comments