Chapter Title : മാലാഖ [Jobin James]
എന്നോട് ദേഷ്യം ഒന്നും തോന്നിയില്ലേ??" എല്ലി അവന്റെ മറുപടിക്ക് കാത്തു
"എല്ലി അങ്ങനെ ബീഹെവ് ചെയ്തതിനു എന്തെങ്കിലും റീസൺ ഉണ്ടാകുമെന്ന് എനിക്ക് തോന്നി, പിന്നെന്തിനാ ദേഷ്യം തോന്നുന്നേ. അല്ല ഇത് ചോദിയ്ക്കാൻ വേണ്ടി ആണോ ഇത്ര ദൂരം ഡ്രൈവ് ചെയ്ത് വന്നത്"
"അല്ല.."
"പിന്നെ"
"എനിക്കറിയാം ഞാൻ റുഡ് ആയി ആണ് ബീഹെവ് ചെയ്തത് എന്ന്, പക്ഷെ ഫ്രീ ആയി സംസാരിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ. ആരെയും അറിഞ്ഞു കൊണ്ട് ഹേർട് ചെയ്യാറില്ല അത് കൊണ്ടാണ് ഇപ്പോൾ ഇത് പറഞ്ഞത്"
എല്ലി ഇത്രക്ക് ഫ്രാങ്ക് ആയി സംസാരിക്കുമെന്ന് അവൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അവളുടെ കണ്ണുകളിലെ വിഷാദം അവൻ കണ്ടു. എന്താ എന്റെ മാലാഖയുടെ
വിഷമം എന്ന് അവനു ചോദിക്കണം എന്ന് തോന്നി. പക്ഷെ ചോദിച്ചില്ല. അവളുടെ കണ്ണുകളിൽ കണ്ണുനീർ തുള്ളി ഉരുണ്ടു കൂടുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു. ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് അടരുന്നത് അവന്റെ ഹൃദയത്തെ വേദനിപ്പിച്ചു. അവനറിയാതെ അവന്റെ കവിളിലൂടെ കണ്ണു നീർ കണം ഒലിച്ചിറങ്ങി.
അവന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നത് കണ്ട എലേന പെട്ടന്ന് സോഫയിൽ നിന്ന് എഴുന്നേറ്റ് അവനിരുന്ന ചെയറിനു അടുത്തേക്ക് വന്നു. "ഹേയ് ജിൻസ് ആം സൊ സോറി, ഇത്രയും ഹെർട്ടിങ് ആയി ഞാൻ ഒന്നും പറഞ്ഞില്ലലോ.."
അവൻ കർചീഫ് എടുത്ത് കണ്ണ് രണ്ടും തുടച്ചു
"ഇത് വേറെന്തോ ആലോചിച്ചപ്പോ വന്നതാ, ഇതൊക്കെ കേട്ട് ഞാൻ എന്തിനാ കരയുന്നെ"
"ഞാൻ സംസാരിക്കുമ്പോ വേറെ എന്തെങ്കിലും ആണോ ആലോചിക്കുന്നേ?"
"യാ.. ഞാൻ നിന്നെ കോഫി കുടിക്കാൻ വിളിച്ചിട്ട് നീ റിജെക്ട് ചെയ്ത സിറ്റുവേഷൻ ആലോചിച്ചതാ, ഗ്രേറ്റ് എസ്‌കേപ്പ് ഹിഹി"
അവൾ അവിശ്വസിനീയമായ രീതിൽ അവനെ നോക്കി കൊണ്ട് ഇരുന്നു.
"സീ എല്ലി, ഞാൻ നാളെ ഈ നഗരം വിടും ഇനി ജീവിതത്തിൽ ഒരിക്കൽ പോലും നമ്മൾ പരസ്പരം കണ്ടെന്ന് തന്നെ വരില്ല, എലേനയെ പോലെ പെൺകുട്ടിയെ പരിചയപ്പെടാൻ സാധിച്ചു എന്നതിൽ തന്നെ ഞാൻ സന്തോഷവാൻ ആണ്. സൊ ഇറ്സ് എ വിൻ ഫോർ മി"
"നാളെ പോകും അല്ലെ, ഐ തൊട്ട് വി കുഡ് ബി ഫ്രണ്ട്സ്. ഐ ലൈക് യുർ കമ്പനി"
"കുറച്ചു മുമ്പ് പറഞ്ഞില്ലേ എന്തോ വിഷമത്തെ കുറിച്ച്, എന്താന്നെന്ന് എന്നോട് പറയാൻ പറ്റുമോ"
"ഫാമിലി ഇഷ്യൂസ് അത് തന്നെ"
"അത് ആർക്കാണ് മോളെ ഇല്ലാത്തെ? ഒരു
💬 Comments
View all comments