0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 300
തന്നെ എത്തി അവനെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. സൈഡ് മിററിലൂടെ അവൻ എല്ലിയെ ഒന്ന് നോക്കി. അവൾ അവനെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൻ ബാഗിൽ നിന്ന് കാമറ എടുത്തു ആൻനെയും ജെന്നിയെയും ഒപ്പിയെടുത്തു. ഒപ്പം റിയർ വ്യൂ മിററിൽ കൂടി എല്ലിയുടെ മുഖവും. ഒന്നും സംസാരിക്കാതെ അവൻ ടാക്സിക്കടുത്തേക്ക് നടന്നു. അവനെയും കൊണ്ട് ആ ടാക്സി ഹോട്ടൽ ലക്ഷ്യമാക്കി യാത്രയായി.. "എല്ലി, വാ പോവാം ഞാൻ ടയേഡ് ആയി" ആൻ എലേനയോട് കാർ എടുക്കാനായി പറഞ്ഞു. ഒരല്പ നേരം സ്റ്റീരിങ് വീൽ പിടിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരുന്ന എലേന കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു. നാൽപതു മിനുട്ട് നേരത്തെ ഡ്രൈവിന് ശേഷം അവർ വീടിനു മുന്നിലെത്തി. എലേന കാർ വീട്ടിലെ പോർച്ചിലേക്ക് കയറ്റാതെ മുറ്റത്തു തന്നെ നിർത്തി, "ആൻ നീ ഇറങ്ങിക്കോ എന്റെ ഫ്രണ്ടിനെ ഒന്ന് കാണാനുണ്ട്” "നേരത്തെ കാലത്തൊക്കെ എത്തണേ, അപ്പ അന്വേഷിക്കും അല്ലെങ്കിൽ" "ശെരി എന്റെ വ്യാകുല മാതാവേ" എല്ലി കൈ കൂപ്പി പറഞ്ഞു ചിരിച്ചു
അവൾ മുറ്റത്തു നിന്ന് റോഡിലേക്ക് ഇറക്കി വീണ്ടും ടൌൺ ലക്ഷ്യമാക്കി ഓടിച്ചു. ബ്രിഡ്ജ് എത്തുന്നതിന്റെ മുമ്പ് അവൾ കാർ റോഡിൻറെ അരികിൽ പാർക്ക് ചെയ്തു. ഫോൺ എടുത്ത് ജിൻസിന്റെ നമ്പർ ഡയല് ചെയ്തു. "ഹലോ.. ഹായ് എല്ലി" "ഹായ് എവിടാ ഉള്ളെ" "ഞാൻ റൂമിൽ ആണ്" "ഞാൻ അങ്ങോട്ട് വരട്ടെ ക്യാൻ വി ടോക്ക്" "പിന്നെന്താ റൂം നമ്പർ 612 ആണേ, 6th ഫ്ലോർ" "ഓക്കേ സീ യു സൂൺ" ജിൻസ് ആകെ കൺഫ്യൂസ്ഡ് ആയി എന്തിനാ അവളിപ്പോ ഇങ്ങോട്ട് വരുന്നേ. പോകുമ്പോ യാത്ര പോലും പറയാതെ ആണ് പോയത്. "എ മിസ്റ്ററി ഗേൾ" ഒന്നുകിൽ മുൾട്ടിപ്ൾ പേഴ്സണാലിറ്റി അല്ലെങ്കിൽ പ്രാന്ത് ഇതിൽ ഏതോ ഒന്ന് ഉറപ്പായിട്ടും ഉണ്ട്. കാളിങ് ബെൽ കേട്ട് അവൻ ഡോർ തുറന്നു നോക്കി.. "ഇവളിതിനിടക്ക് വീണ്ടും പോയി മെയ്ക് അപ്പ് ചെയ്തു വന്നതാണോ, ഗ്ലാമർ കുറച്ചു കൂടിയ പോലെ" അവൻ മനസ്സിൽ ആലോചിച്ചു എലേനയെ അകത്തേക്ക് ക്ഷണിച്ചു. "പ്ലീസ് കം" എലേന ബെഡിന്റെ സൈഡിൽ ആയിട്ട് ഇട്ടിരുന്ന സോഫയിൽ ഇരുന്നു, ജിൻസ് സൈഡിൽ ഇട്ടിരുന്ന റീഡിങ് ചെയറിലും. "എന്നോട് ദേഷ്യം ആണെന്ന ഞാൻ വിചാരിച്ചത്" ഐസ് ബ്രേക്ക് ചെയ്ത അവൻ സംസാരിക്കാൻ തുടങ്ങി "എന്തിന്" എല്ലി അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി "ഞാൻ അങ്ങനെ പെരുമാറിയിട്ടും

💬 Comments

View all comments