0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 299
നമ്പർ സേവ്ഡ് അല്ലെ, പിന്നെന്തിനാ ഹു ആർ യു എന്ന് ഇന്നലെ റിപ്ലൈ ചെയ്തത്?" അടിപൊളി, ക്‌ളീൻ ബൗൾഡ്.. പറയാൻ ഒരു കള്ളവും വായിൽ വരാതെ അവൻ വിയർക്കാൻ തുടങ്ങി. "വെറുമൊരു കോഴി ആണ് ഞാനെന്ന് എലെനക്ക് തോന്നാൻ പാടില്ലെന്ന് എനിക്ക് തോന്നി" അവൻ പതർച്ച കൂടാതെ തന്നെ പറഞ്ഞു "ഓ" അവൾ അവനെ നോക്കി കൊണ്ട് ഒന്ന് മൂളി. അവൻ ആൻഉം മോളും ഉണ്ടായിരുന്ന ഷോപ്പിലേക്ക് നടന്നു. ജെന്നി നല്ല അന്തോഷത്തിൽ ആയിരുന്നു, അവളുടെ അമ്മയുടെ കയ്യിൽ അത്യാവശ്യം വലിയൊരു ബാഗും അതിൽ നിറയെ ടോയ്സും. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് വേറെ എന്താ വേണ്ടത് അവനോർത്തു. "ഹേയ് ആൻ ഞാൻ പിടിക്കാം"  ടോയ്സിന്റെ ബാഗ് അവൻ വാങ്ങി കയ്യിൽ പിടിച്ചു. ആൻ ദേഷ്യത്തിൽ എലേനയോടു ചോദിച്ചു
"എവിടെ പോയതാ നീ" "ഞാൻ എവിടേം പോയില്ല, പുതിയ ആളുണ്ടല്ലോ ഹെല്പ് ചെയ്യാൻ പിന്നെ ഞാൻ എന്തിനാ" അത് അവനുള്ള കൊട്ടാണെന്ന് മനസ്സിലായി, എന്നാലും അവൻ പ്രതികരിക്കാൻ പോയില്ല "നീയിങ്ങു വന്നേ" ആൻ എലേനയെ വിളിച്ചു മാറ്റി നിർത്തി അവളോട് സംസാരിക്കുന്നത് അവൻ കണ്ടു ജെന്നി ഓടി കളിക്കുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു. "ജിൻസ് വാ, നമുക്കു ലഞ്ച് കഴിക്കാം" ആൻ അവനെ വിളിച്ചു "ഞാൻ നാളെ ഈവെനിംഗ് ഇവിടെ നിന്നു പോവും, കുറച്ചു പ്രീപെറേഷൻസ് കൂടെ ഉണ്ട്.. എനിക്ക് വേഗം പോണം" അവൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു "അത് നാളെ അല്ലെ, ലഞ്ച് കഴിച്ചിട്ട് പോകാം" ആൻ അവനെ നിർബന്ധിച്ചു വിളിച്ചു പാരഗൺ റെസ്റ്ററന്റിലേക്ക് അവർ നടന്നു സലാഡിൽ തുടങ്ങി ഒരു ഫുൾ കോഴ്സ് തീർത്തു. ബില് കൊടുക്കാൻ ആൻ വാശി പിടിച്ചെങ്കിലും അവൻ അനുവദിച്ചില്ല. ഭക്ഷണം കഴിച്ച ഒരല്പ നേരം കൂടെ ജെന്നിയുടെ കുസൃതി കണ്ട ഇരുന്ന അവൻ ഇറങ്ങാമെന്ന എല്ലാവരോടുമായി പറഞ്ഞു കാറിനടുത്തേക്ക് അവർ നടന്നു.. ഡിക്കി അൺലോക്ക് ചെയ്തു എല്ലി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു. അവൻ ടോയ് ബാഗ് അതിനകത്തേക്ക് വെച്ചു. ആൻന്റെ കയ്യിൽ നിന്നു ജെന്നിയെ കയ്യിൽ എടുത്തു അവൻ യാത്ര പറഞ്ഞു. അവന്റെ കവിളത് സ്നേഹത്തോടെ ഒരുമ്മ നല്കാൻ ജെന്നി മറന്നില്ല. ഒരു നിമിഷാർദ്ധതേക്ക് അവന്റെ കണ്ണുകൾ നിറഞ്ഞു. ജെന്നിയെ തിരികെ ആൻന്റെ കൈകളിൽ നൽകി അവൻ യാത്ര പറഞ്ഞു. റസ്റ്ററന്റിൽ ഇരുന്നു ബുക്ക് ചെയ്ത യൂബർ സമയത്

💬 Comments

View all comments