Chapter Title : മാലാഖ [Jobin James]
തന്റെ കയ്യിലേക്ക് നോക്കി കൊണ്ട് അവൻ നെടുവീർപ്പിട്ടു.
കുളിച്ചു ഫ്രഷ് ആയി റൂം ചെക്ക് ഔട്ട് ചെയ്യാൻ റൂം പൂട്ടി പുറത്തോട്ട് ഇറങ്ങി. ലിഫ്റ്റിന്റെ ഡോർ തുറന്നു അകത്തേക്ക് കേറിയ ഉടനെ തന്നെ അതിനകത്തു ഉണ്ടായിരുന്ന നോർത്ത് ഇന്ത്യൻ സുന്ദരിയെ അവൻ ശ്രെദ്ധിച്ചു. സംസാരിക്കാൻ പോയിട്ട് മുഖത്തേക്ക് പോലും നോക്കാനുള്ള മടി കാരണം സ്‌ക്രീനിൽ ഫ്ലോർ നമ്പർ മാറുന്നത് നോക്കി നിന്നു. ആ പെൺകുട്ടീടെ ഫ്ലോർ എത്തിയപ്പോ അത് ഇറങ്ങി. മുഖത്തേക്ക് പോലും ശെരിക്ക് നോക്കാൻ കഴിയാത്തതിന്റെ വിഷമത്തോടെ ബാക്കി യാത്ര അവൻ തനിച്ചായിരുന്നു.
റൂം ചെക്ക് ഔട്ട് ചെയ്ത് ഹോട്ടൽ ലോബിയിൽ തന്നെ ഇരുന്നു ആലോചിച്ചു, KSRTC സ്റ്റാൻഡിലേക്ക് ഒരു ഓട്ടോ പിടിക്കാം. ബസ് ബുക്കിംഗ് ടൈം അവൻ ഫോണിൽ നോക്കി, 9 pm , ഇപ്പൊ സമയം 4 മണി ഇനി 5 മണിക്കൂർ കൂടെ ഉണ്ട്. പതുക്കെ പോയാൽ പോരെ, ഉച്ചക്ക് ഒന്നും കഴിച്ചിട്ടുമില്ല, സോപാനം റസ്റ്ററന്റിൽ കേറി ഒരു മസാല ദോശ കഴിക്കാം.
"ഹ്മ്മ് ടേസ്റ്റ് ഒന്നും മാറിയിട്ടില്ല" പഴയ ഓർമ്മകൾ വീണ്ടും തേടി വരുന്ന പോലെ. ഈ നഗരം തനിക്ക് നല്ല ഓർമ്മകൾ മാത്രമേ തന്നിട്ടുള്ളു നന്ദിയോടെ അവനോർത്തു.
ബാക്കി സമയം ബസ് സ്റ്റാൻഡിൽ ഇരുന്നു കൊതുകു കടി കൊള്ളാം, അവൻ ഓട്ടോ പിടിച്ചു.
സ്റ്റാൻഡിൽ അത്യാവശ്യം നല്ല തിരക്കുണ്ട്, ബസ് വരാൻ സമയം ആവാറായി അവൻ സ്റ്റാൻഡിലേക്ക് വരുന്ന ഓരോ ബസിനേയും ശ്രെദ്ധിച്ചു തന്റെ ബസ് ആണോ അത്. ഐരാവത് എന്നെഴുതി കൊണ്ട് ഒരു സ്കാനിയ ബസ് അകത്തേക്ക്
💬 Comments
View all comments