0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 286
ആ പെൺകുട്ടിയെ ഒന്ന് നോക്കി, കാണാൻ കൊള്ളാം ഒരു 22 വയസ്സ് കാണുമായിരിക്കും. കോളേജിൽ പഠിക്കുന്ന പെൺപിള്ളേർക്കൊക്കെ എന്തൊരു ജാടയാ, ഇതും ആ ടൈപ്പ് തന്നെ മിണ്ടാൻ നോക്കിയാ ജാഡ കാരണം വെറുത്തു പോയാലോന്ന് വെച്ച് അവൻ ഫോണിലേക്ക് തന്നെ നോക്കി കൊണ്ട് ഇരുന്നു. ഇയർഫോൺ വെച്ച കാരണം ഇനി ഇങ്ങോട്ട് മിണ്ടാൻ വരുമോ എന്ന പേടിയും വേണ്ട, മ്യൂസിക് പ്ലയെർ തുറന്ന് ഡിവോഷണൽ സോങ്‌സ് പ്ളേ ലിസ്റ്റ് അവൻ ഓപ്പൺ ചെയ്തു. അമ്മ പ്രത്യേകം പറഞ്ഞു ഓർമിപ്പിച്ചു വിട്ടതാ യാത്ര ചെയ്യുമ്പോ ഇത് കേട്ട് കൊണ്ട് പോണമെന്ന്, അമ്മ അടുത്തൊന്നുമില്ല എങ്കിലും പറഞ്ഞത് ചെയ്യാതിരിക്കാൻ അവനു തോന്നിയില്ല. കുറച്ചു സമയത്തേക്ക് ചെവിയിൽ നിന്ന് അവൻ ഇയർ ഫോൺ മാറ്റി വെച്ചു. ബസ് പുറപ്പെടാൻ സമയം ആയി. അവനാ പെൺകുട്ടിയെ ഒന്ന് കൂടെ നോക്കി,
അലസമായി ഫോണിൽ ഏതോ ഒരു ആപ്പ് ഓപ്പൺ ആക്കി സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നു, വല്ല ഫേസ്ബുക്കോ ഇൻസ്റാഗ്രാമോ ആവും ഫോട്ടോക്ക് ആവശ്യത്തിന് ലൈക് കിട്ടിയില്ലെന്നു തോന്നുന്നു. ചെറിയ ഒരു വിഷാദം മുഖത്തുള്ളത് കൊണ്ട് അവനു തോന്നി. തന്റെ ഫോണിലേക്ക് നോക്കുന്നത് കണ്ട ആ പെൺകുട്ടി പെട്ടന്ന് അവനെ തിരിഞ്ഞു നോക്കി "വാട്ട് എ ക്രീപ്" എന്ന് വിചാരിച്ചു കാണുമല്ലോ എന്ന് മനസ്സിൽ പറഞ്ഞ അവൻ പെട്ടന്ന് മുഖം മാറ്റാൻ തുനിഞ്ഞു. പക്ഷെ അവളുടെ ഭാഗത്തു അങ്ങനെ ഒരു ഭാവവും അവൻ കണ്ടില്ല ചെറിയ ഒരു ചിരി മാത്രം. അവനും തിരിച്ചു ചിരിക്കാൻ ശ്രെമിച്ചു ശീലമില്ലാത്ത കൊണ്ടാവാം ചിരി തന്നാണോ പുറത്തേക്ക് കണ്ടത് എന്നവന് ഉറപ്പില്ലായിരുന്നു. വാക്കുകൾ എല്ലാം തൊണ്ടയിൽ തന്നെ തടഞ്ഞത് കൊണ്ട് ഒന്നും മിണ്ടിയില്ല, ശ്രെദ്ധ വീണ്ടും വിൻഡോയിലൂടെ പുറത്തേക്ക്. ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങി. അവൾ വീണ്ടും ഫോണിലേക്ക് തന്നെ നോക്കി കൊണ്ടിരിക്കാൻ തുടങ്ങി. അവന്റെ കണ്ണുകൾ വീണ്ടും അവനറിയാതെ അവളുടെ ഫോണിലേക്ക് തന്നെ പോയി. അവൾ വാട്സാപ്പാണ് നോക്കി കൊണ്ടിരിക്കുന്നത്, ആരോ അയച്ചു കൊടുത്ത ഫോട്ടോസ്. അവൾ അവളുടെ ഫോൺ അവനു വ്യക്തമായി കാണാൻ പറ്റുന്ന പോലെ പിടിച്ചിട്ടു പറഞ്ഞു “എന്റെ മോളാണ്, ഇന്നവൾടെ മൂന്നാം പിറന്നാൾ ആയിരുന്നു”. മോളോ... അവനൊന്നു പതറി, പതർച്ച പുറത്തു കാണിക്കാതെ അവൻ അവൾ നീട്ടിയ ഫോണിലേക്ക് നോക്കി. ഒരു കൊച്ചു സുന്ദരി, സത്യത്തിൽ  അമ്മയേക്കാൾ സുന്ദരിയാ. “സുന്ദരി.. .മോൾടെ പേരെന്താ?" അവൻ ചോദിച്ചു....

💬 Comments

View all comments