Chapter Title : മാലാഖ [Jobin James]
അവസാനം പോക്കറ്റിൽ ഇരുന്ന കർച്ചീഫ് അവൾക്കു കൊടുത്തു. അവളത് വാങ്ങിച്ചു, കണ്ണു നീർ തുടച്ചു. അവനു തിരികെ കൊടുത്തു. അവനത് വാങ്ങി തിരികെ പോക്കറ്റിൽ വെക്കാൻ തോന്നിയില്ല, കയ്യിൽ അത് മുറുകെ പിടിച്ചു.
ഞാനുണ്ട് എന്റെ മാലാഖയുടെ കൂടെ എന്ന് പറയണം എന്നവന് തോന്നി കൊണ്ടിരുന്നു. പക്ഷെ അവന്റെ നാവ് ചലിച്ചില്ല. പക്ഷെ ഇങ്ങനെ പറഞ്ഞു.
"ചിലപ്പോഴൊക്കെ ജീവിതം അങ്ങനാണ്, പക്ഷെ ഇടക്ക് കിട്ടുന്ന ചില സന്തോഷങ്ങൾ ഈ സങ്കടം കാരണം കണ്ടില്ല എന്ന് വെക്കരുത്. അത് മാത്രേ എനിക്ക് പറയാനുള്ളു. പിന്നെ ദൈവം ഒരുമിപ്പിച്ചത് മനുഷ്യൻ പിരിക്കാൻ പാടുണ്ടോ"
അവൾ കൂടുതലൊന്നും പറയാതെ തിരികെ സോഫയിൽ പോയി ഇരുന്നു.
അവനും അവളുടെ അരികിൽ ആയി ഇരുന്നു കൊണ്ട് ചോദിച്ചു
"ഇത് കൊണ്ട് മാത്രം ആണോ എന്നോട് ഇത്രേം റൂഡ് ആയി പെരുമാറിയത്"
"ജിൻസിനെ ആദ്യം കണ്ടപ്പോ ആൻനു ഇഷ്ടമുള്ള ആരെങ്കിലും ആകുമെന്ന ഞാൻ വിചാരിച്ചെ, അത് കൊണ്ടാ ഞാൻ അങ്ങനെ എല്ലാം ബീഹെവ് ചെയ്തത്.. എന്റെ ഇച്ചായന്റെ സ്ഥാനത് വേറെ ഒരാൾ വരുന്നത് എനിക്ക് സഹിയ്ക്കാൻ പറ്റില്ല.. ജെന്നിക്ക് വേറെ ഒരു പപ്പാ വരുന്നത് എനിക്ക് ചിന്തിക്കാനേ പറ്റില്ല" വിതുമ്പി കൊണ്ടു എല്ലി ഇതെല്ലം പറഞ്ഞപ്പോ അവനു പൊട്ടി ചിരിക്കാനാണ് തോന്നിയത്
അവൻ സോഫയിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ അവൾക്ക് അഭിമുഖമായി ഇരുന്നിട്ട് ചോദിച്ചു.
"എന്റെ നോട്ടം എങ്ങോട്ട് ആണ് പോകുന്നെ എന്ന് ശ്രെദ്ധിച്ചില്ലേ?" അവൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു.
"ഒരു സാധാരണ വായി നോക്കി എന്നതിൽ കവിഞ്ഞു എനിക്കൊന്നും തോന്നിയില്ല" എല്ലി കരച്ചിൽ ഒക്കെ
💬 Comments
View all comments