Chapter Title : മാലാഖ [Jobin James]
മാറി ചിരിച്ചു കൊണ്ടു പറഞ്ഞു
" എന്റെ ഈശോയെ.. എന്നോടിത് വേണായിരുന്നോ. എന്നാ പിന്നെ നമുക്ക് ഒന്നെന്നു തുടങ്ങാം. എന്റെ കൂടെ ഒരു കോഫി കുടിക്കുന്നോ " ഒരു കുസൃതി ചിരിയോടെ എലേനയോട് അവൻ ചോദിച്ചു.
"സോറി.. ഐ ഡോണ്ട് ഈവൻ നോ യു, യു കുഡ് ബി എ റേപിസ്റ് ഓർ എ സീരിയൽ കില്ലർ സൈക്കോപാത്"
"ഓഹോ എന്നിട്ട് എന്ത് ധൈര്യത്തിൽ ആണ് താൻ എന്റെ റൂമിലേക്ക് വന്നത്?" അവൻ ബെഡിൽ നിന്ന് എഴുന്നേറ്റ് അവൾക്കു നേരെ നടന്നു.
അവൾ അവന്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി കൊണ്ടിരുന്നു. തന്റെ ആത്മാവിനകത്തേക്കു ആണ് അവളുടെ നോട്ടമെന്ന് അവനു തോന്നി.
എലേന പെട്ടന്ന് തന്റെ കണ്ണുകൾ പിൻവലിച്ചു സോഫയിൽ നിന്ന് എഴുന്നേറ്റു.
"എങ്ങോട്ടാ?" എലേന അവളുടെ സ്ഥിരം ശൈലിയിൽ പുരികമുയർത്തി ചോദിച്ചു.
"ഏതാണ്ടൊക്കെ പേര് വിളിച്ചേ അല്ലെ, ആണോ അല്ലയൊന്ന് നമുക്ക് തീരുമാനിക്കാം"
"ഓഹോ അങ്ങനെ, ഞാൻ കോളേജ് തൈക്വണ്ടോ ടീമിൽ ഉള്ളതാ. സെൽഫ് ഡിഫെൻസ് ഒക്കെ നന്നായിട്ട് അറിയാം"
"ഞാൻ കളരിയാ"
അവൻ എലേനയുടെ അടുത്തേക്ക് നടന്നു. അവളെ തൊട്ടു തൊട്ടില്ല എന്ന അകാലത്തിൽ നിന്നു കൊണ്ട് ചോദിച്ചു "എന്തെ ഡിഫെന്റ് ചെയ്യുന്നില്ലേ?"
"ദേഹത്തൊന്നു തൊട്ട് നോക്ക് അപ്പൊ അറിയാം"
അവനവളെ മറി കടന്ന് പുറകിലുള്ള സോഫയിലേക്ക് വീണു, അവളുടെ വീണു കിടന്ന ചുരുളൻ മുടി ബാല്കണിയിൽ നിന്നു വന്ന കാറ്റിൽ അവന്റെ മുഖത്തേക്കി പാറി കൊണ്ടിരുന്നു..
അവളവനെ തിരിഞ്ഞു നോക്കി കൊണ്ട് മുന്നോട്ടു നടന്നു. സോഫേക്കു അഭിമുഖമായി ഇട്ടിരുന്ന ബെഡിൽ ഇരുന്നു.
എനിക്ക് നിന്നെ
💬 Comments
View all comments