0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 291
"ആരാ പിക്ക് ചെയ്യാൻ വരുന്നേ" അവൻ ചോദിച്ചു "എന്റെ സിസ്റ്റർ ആണ്" "ഓ ഓക്കേ, പിന്നെ നാളെ സൺ‌ഡേ ആയിട്ട് എന്താ പ്ലാൻ ഉള്ളെ?" "പള്ളിയിൽ പോണം പിന്നെ മോൾടെ കൂടെ ഒരു ഔട്ടിങ്, നമ്മളെന്താ നാളെ പരിപാടി" "എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ, അവനെ കാണണം, പിന്നെ ചുമ്മാ കറക്കം തിങ്കളാഴചയെ എനിക്ക് ബൈക്ക് കിട്ടുള്ളു. ഒരു ദിവസം നേരത്തെ വന്നത് ചുമ്മാ കറങ്ങാനാ" "ഭാഗ്യവാൻ.. " "സത്യം.. നമ്മളാഗ്രഹിക്കുന്ന പോലെ ലൈഫിൽ സംഭവിക്കുന്നത് ഭാഗ്യം തന്നാണ്" "എന്തോ എന്റെ ജീവിതത്തിൽ എനിക്കങ്ങനെ തോന്നിയിട്ടില്ല, ഞാൻ ആഗ്രഹിക്കുന്ന പോലെ സംഭവിച്ചതെല്ലാം എനിക്ക് സങ്കടം മാത്രേ നൽകിയിട്ടുള്ളൂ" "അതെന്താ.." അവൻ ഒഴിഞ്ഞ കപ്പ് താഴെ വെച്ച് ചോദിച്ചു അവൾ ഒന്നും മിണ്ടിയില്ല.. ദൂരെ നിന്ന് ബസിന്റെ ഹോൺ ശബ്ദം കേട്ട് അവരെഴുന്നേറ്റ് നടന്നു. ബസിൽ കേറിയ ശേഷവും അവർ  കൂടുതൽ ഒന്നും സംസാരിച്ചില്ല.. അവളോട് കൂടുതലൊന്നും അതിനെ പറ്റി ചോദിച്ചു വിഷമിപ്പിക്കണ്ട എന്നവന് തോന്നി. ആലുവ കഴിഞ്ഞപ്പോ ആൻനെ ഉറക്കത്തിൽ നിന്നുണർത്തി അവൻ പറഞ്ഞു "സിസ്റ്ററെ വിളിക്കുന്നില്ലേ" ധൃതിയിൽ ഫോൺ എടുത്ത് അവൾ വിളിക്കാൻ തുടങ്ങിയതും ഫോൺ ഓഫ് ആയതും ഒരുമിച്ച് ആയിരുന്നു. "ഓ ഗോഡ്.. ചാർജ് തീർന്നു, ചാർജർ കയ്യിലില്ല" "നമ്പർ ഓർമ്മ ഉണ്ടോ, എന്റെ ഫോണിൽ നിന്ന് വിളിക്കാം" ഫോൺ അവൾക്ക് നേരെ നീട്ടി അവൻ പറഞ്ഞു
"ഓർമ്മ ഉണ്ടെന്ന് തോന്നുന്നു, ഡയൽ ചെയ്തു നോക്കട്ടെ" ഫോൺ കയ്യിലെടുത്തു നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു "ഭാഗ്യം നമ്പർ മാറിയില്ല, അവൾടെ കാളർ ട്യൂൺ തന്നെ" "ഹലോ.. മോളെ ഇത് ഞാനാ. എന്റെ നമ്പർ ഓഫ് ആയി പോയി ഇത് എന്റെ കൂടെ ട്രാവൽ ചെയ്യുന്ന പുള്ളിടെ നമ്പർ ആണ്.. ഞാൻ അര മണിക്കൂർ കൊണ്ട് കലൂർ എത്തും.. നീ അവിടെ തന്നെ വേണേ.. ഓക്കേ ബൈ" ഫോൺ തിരികെ കൊടുത്ത അവൾ അവനോടു ചോദിച്ചു "ജിൻസ് എവിടാ സ്റ്റേ, ഞങ്ങൾ ഡ്രോപ്പ് ചെയ്യാം" "അതൊന്നും വേണ്ട ഞാൻ ഊബർ പിടിച്ചു പൊക്കോളാം, ആൻ കലൂർ അല്ലെ ഞാൻ വൈറ്റില ആണ് ഇറങ്ങുന്നേ, എന്റെ ഹോട്ടൽ അവിടെ അടുത്താ" ബസ് കണ്ടക്ടർ കലൂർ ആരെങ്കിലും ഇറങ്ങാനുണ്ടോ എന്ന് ചോദിക്കുന്നത് കേട്ട് ആൻ ഇറങ്ങാൻ തയ്യാറെടുത്തു. "ഞാൻ അപരിചിതരോട് അത്ര അധികം സംസാരിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ല, പക്ഷെ

💬 Comments

View all comments