0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 292
ജിതിനോട് എനിക്ക് പണ്ട് പരിചയം ഉണ്ടായിരുന്ന ആരോടോ ഉള്ള പോലെ ഒരു അടുപ്പം" "സെയിം പിഞ്ച്" അവൻ അവൾക്കൊരു ഫിസ്റ് പഞ്ച് കൊടുത്തു പറഞ്ഞു "ഞാൻ ഇവിടെ ഇറങ്ങുന്നു, വീണ്ടും കാണാം" അവൾ യാത്ര പറഞ്ഞു കൈ കൊടുത്തു നടന്നു അവൻ അവളിരുന്ന സീറ്റിലേക്ക് നോക്കി, ആൻ ഫോൺ എടുക്കാൻ മറന്നു. ചാർജ് ഇല്ലാത്ത ഫോൺ ബസിൽ തന്നെ ഇട്ടിട്ടു പോയി. ബസ് അപ്പോഴേക്കും വൈറ്റില എത്താറായിരുന്നു. അവൻ ആ ഫോൺ പോക്കറ്റിൽ ഇട്ടു. മുകളിൽ നിന്ന് തന്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.. ഇപ്പോ തന്നെ വിളിച്ചു പറയണോ, ഫോൺ കാണാതെ വിഷമിച്ചു ഇരിക്കാണെങ്കിലോ. എന്താണെങ്കിലും വിളിക്കാം. അവൻ ഫോൺ എടുത്ത് അവസാനം ഡയൽ ചെയ്ത നമ്പറിൽ വിളിച്ചു. "ഹലോ" ഫോൺ അറ്റൻഡ് ചെയ്ത ഉടനെ അവൻ പറഞ്ഞു "ഹലോ പറഞ്ഞോളൂ" അത്ര ഒന്നും മധുരമില്ലാത്ത പക്ഷെ കേൾക്കാൻ ഇമ്പമുള്ള ശബ്ദത്തിൽ മറു വശത്തു നിന്ന് മറുപടി "ജിൻസ് ഹിയർ.. ആൻ ഉണ്ടോ അടുത്ത്? പുള്ളിക്കാരി ഫോൺ ബസിൽ മറന്നു വെച്ചു" "ഞാൻ കൊടുക്കാം" ഫോൺ കൈ മാറുന്ന ശബ്ദം അവ്യക്തമായി എന്തോ പറയുന്നുമുണ്ട് "ഹലോ ജിൻസ്.. താങ്ക് ഗോഡ്.. ഞാൻ നാളെ ബസ് അന്വേഷിച്ചു  പോവണമെന്ന് വിചാരിച്ചു ഇരിക്കയായിരുന്നു" "എന്റെ നമ്പറിൽ ഒന്ന് വിളിച്ചു നോക്കാമായിരുന്നില്ലേ" "നമ്പർ ഇല്ലാലോ എന്റെ കയ്യിൽ"
"എന്റെ നമ്പറിൽ നിന്നല്ലേ നേരത്തെ സിസ്റ്ററെ വിളിച്ചത്? അതിൽ തിരിച്ചു വിളിച്ചാൽ പോരെ. എനിവെയ്‌സ്" "സോറി, ഞാനാ കാര്യം ഓർത്തില്ല, ഇപ്പൊ എവിടാ ഉള്ളെ? ഞങ്ങൾ അങ്ങോട്ട് വരാം" "ഞാൻ വൈറ്റില ഹബ്ബിൽ തന്നെ ഉണ്ട്, ടാക്സി നോക്കി കൊണ്ട് ഇരിക്കുന്നു" "ഒന്ന് വെയിറ്റ് ചെയ്യണേ ഞങ്ങൾ അങ്ങോട്ട് വരാം, അല്ലെങ്കിൽ എൻട്രൻസ് ന്റെ അടുത്തേക്ക് വരാൻ പറ്റുമോ" ഒരു പതിനഞ്ചു മിനിറ്റ് അവരേം കാത്ത് അവനവിടെ നിന്നു, നട്ട പാതിരാ നേരത്തു ഉറക്കം കളഞ്ഞു നില്ക്കാൻ നല്ല രസം അവനാലോചിച്ചു ചിരി വന്നു. ഒരു വൈറ്റ് സ്വിഫ്റ്റ് കാർ മുന്നിൽ വന്നു നിർത്തി. ആൻ മുന്നിലെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. അവൻ അവളുടെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് അവൾക്കു കൊടുത്തു. ആൻ കാറിന്റെ ഡോർ വീണ്ടും തുറന്നു ഉള്ളിലേക്ക് നോക്കി എന്തോ പറഞ്ഞു. കാർ ഹെഡ് ലൈറ് ഓഫ് ചെയ്ത് ഒരാൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി. മുഖത്തിന്റെ ഒരു വശത്തേക്ക്

💬 Comments

View all comments