0%

Chapter Title : മാലാഖ [Jobin James]

Author : Jobin Read All Parts 293
വീണു കിടക്കുന്ന പാതി കളർ ചെയ്ത ചുരുണ്ട മുടി നീക്കി അവൾ അവന്റെ അടുത്തേക്ക് നടന്നു "ഹായ് ആം എലേന" അവൾ കൈ നീട്ടി ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും കുറച്ചില്ല. ഒരു നൂറു വർഷം തനിക്കീ മുഖവും നോക്കി ഇരിക്കാമെന്ന് അവനു തോന്നി. "ഹായ്.. ഐ ആം ജിൻസ്" എന്ന് പറഞ്ഞു അവൻ കൈ നീട്ടി. ഇല്ല ശബ്ദം പുറത്തു വരുന്നില്ല, കൈ അനങ്ങുന്നില്ല. ഒരു നിമിഷത്തേക്ക് ഫ്രീസ് ആയി അവനവിടെ നിന്നു.. "ഹേയ് ജിൻസ് വാട്ട് ഹാപ്പെൻഡ്" ആൻന്റെ  സംസാരം അവനെ ഉണർത്തി "സോറി.. ഐ ആം ജിൻസ്" എലേനക്കു കൈ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു അത്യാവശ്യം ജാഡ ഉള്ള കൂട്ടത്തിൽ ആണ് എലേന എന്ന് അവളുടെ മുഖത്ത് നിന്ന് അവനു വായിച്ചെടുക്കാൻ പറ്റി. ഒരു ഹോപ്പും വേണ്ട.. "ജിതിനെ ഞങ്ങൾ എവിടാ ഡ്രോപ്പ് ചെയ്യണ്ടേ" ആൻ ചോദിച്ചു "ഇറ്സ് ഓക്കേ ആൻ, ഡോൺ വറി എബൌട്ട് മി നിങ്ങൾ ലേറ്റ് ആവണ്ട" ആ ഔക്വഡ് സിറ്റുവേഷനിൽ നിന്ന് രക്ഷപെടാൻ അവൻ ആവതും ശ്രെമിച്ചു.
"അത് പറഞ്ഞാൽ പറ്റില്ല, എനിക്ക് വേണ്ടി കുറെ സമയം കളഞ്ഞതല്ലേ പ്ലീസ് ഗെറ്റ് ഇൻ" കാറിന്റെ ബാക് ഡോർ തുറന്നു കൊണ്ട് ആൻ വീണ്ടും നിർബന്ധിച്ചു പൂർണ മനസ്സോടെ അല്ലാതെ അവൻ കാറിനകത്തു കേറി "വെർ ഡു യു വാണ്ട് അസ് ടു ഗോ?" എലേന ചോദിച്ചു "ലെ മെറിഡിയൻ" അവൻ മറുപടി പറഞ്ഞു സർവീസ് റോഡിൽ നിന്ന് എൻ എച്ചിലേക്ക് കാര് കയറി അത്യാവശ്യം സ്പീഡിൽ എലേന കാര് പറപ്പിച്ചു. ഹോട്ടലിന്റെ മുന്നിൽ കൊണ്ട് കാർ നിർത്തി. കാർ ജീപീഎസിൽ ഡെസ്റ്റിനേഷൻ റീച്ഡ് എന്ന് മുഴങ്ങി. ഡോർ തുറന്ന് അവൻ പുറത്തിറങ്ങി. സമയം നോക്കിയപ്പോ 3 മണി. "ആൻ ഇറങ്ങുന്നോ, ഒരു കാപ്പി കൂടെ കുടിച്ചിട്ട് നമുക്ക് പിരിയാം" ആൻ മറുപടി എന്തെങ്കിലും പറയുന്നതിന് മുമ്പ് എലേന പറഞ്ഞു

💬 Comments

View all comments