മാളവിക 1 [Abhisha]
മാളവിക 1
Malavika Part 1 | Author : Abhisha
കോളേജ് വിട്ടതിന്റെ മണി മുഴങ്ങിയതോടെ കുട്ടികൾ ബഹളം വെച്ച് ഗേറ്റിന് പുറത്തേക്ക് ഓടിത്തുടങ്ങി. കോളേജ് ഗേറ്റിന് പുറത്ത് തന്റെ ബാഗും പിടിച്ച് സൗമ്യ ടീച്ചർ മാളവികയെ കാത്തുനിൽക്കുകയായിരുന്നു. എന്നും അവർ ഒരുമിച്ചാണ് ബസ് സ്റ്റോപ്പിലേക്ക് നടക്കാറുള്ളത്.
അല്പം കഴിഞ്ഞപ്പോൾ, സ്റ്റാഫ് റൂമിൽ നിന്നും മാളവിക പുറത്തേക്ക് വന്നു. കയ്യിലുണ്ടായിരുന്ന ബാഗ് ഒന്ന് ശരിയാക്കി പിടിച്ച്, അഴിഞ്ഞു വീണ സാരിത്തലപ്പ് തോളിലേക്ക് കയറ്റി വെച്ച് അവൾ സൗമ്യയുടെ അടുത്തേക്ക് നടന്നു. മാളവികയുടെ മുഖത്ത് പതിവില്ലാത്ത ഒരു മങ്ങൽ സൗമ്യ ശ്രദ്ധിച്ചു.
അവർ രണ്ടുപേരും പതുക്കെ ബസ് സ്റ്റോപ്പിലേക്ക് നടന്നു തുടങ്ങി.
സൗമ്യ: "എന്താ മാളു ഒരു ആലോചന? ഞാൻ കുറെ നേരമായല്ലോ നിന്നെ നോക്കി നിൽക്കുന്നു."
മാളവിക: (ഒരു നേർത്ത പുഞ്ചിരിയോടെ) "ഒന്നുമില്ല സൗമ്യേ, ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങാൻ കുറച്ച് വൈകി."
സൗമ്യ: "നീ കള്ളം പറയണ്ട. നിന്റെ മുഖം കണ്ടാൽ അറിയാം എന്തോ പ്രശ്നമുണ്ടെന്ന്. രാഹുലിന്റെ കാര്യം തന്നെയാണോ? അവൻ നാട്ടിലേക്ക് വരുന്നതിനെപ്പറ്റി വല്ലതും പറഞ്ഞോ?"
മാളവിക: (നെടുവീർപ്പോടെ) "ഇല്ല സൗമ്യേ. ഇപ്പോൾ വിളിച്ചാൽ തന്നെ വരാൻ വലിയ താല്പര്യമില്ലാത്ത പോലെയാണ് സംസാരിക്കുന്നത്. അവിടെ പോയിട്ട് ഒരു വർഷമായില്ലേ... വരാൻ പറഞ്ഞാൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. അവന് നാട്ടിലേക്ക് വരാൻ ഒട്ടും ഇഷ്ടമില്ലാത്ത പോലെയാണ് എനിക്ക് തോന്നുന്നത്."
സൗമ്യ: "അതെന്താ അങ്ങനെ? കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷമായില്ലേ? വിശേഷമൊന്നും ആയില്ലല്ലോ എന്ന് നാട്ടുകാരും വീട്ടുകാരും ചോദിക്കുന്നത് കൊണ്ടാണോ അവൻ മാറി നിൽക്കുന്നത്?"
മാളവിക: "അതൊക്കെ ഒരു കാരണമായിരിക്കാം. പണ്ടേ ഞങ്ങൾ തമ്മിൽ അത്ര വലിയ ചേർച്ചയൊന്നുമില്ല. ഇപ്പോൾ ഈ അകൽച്ച കൂടി വന്നപ്പോൾ സംസാരിക്കാൻ പോലും പേടിയാണ്. എപ്പോഴും ഒരു ദേഷ്യം പോലെയാണ് അവന്റെ മറുപടി. കുട്ടികളില്ലാത്തതിന്റെ സങ്കടം എനിക്കുമില്ലേ സൗമ്യേ? പക്ഷേ അവൻ അത് മനസ്സിലാക്കുന്നില്ല."
സൗമ്യ മാളവികയുടെ തോളിൽ കൈ ചേർത്തു. "നീ വിഷമിക്കണ്ട. ദൂരത്തിരുന്ന് സംസാരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാവാം. അവൻ ഒന്ന് നാട്ടിൽ വന്നാൽ എല്ലാം ശരിയാകും."
മാളവിക ഒന്നും മിണ്ടാതെ റോഡിലെ കല്ലുകളിലേക്ക് നോക്കി നടന്നു.
മാളവിക സൗമ്യയെ നോക്കി ശബ്ദം താഴ്ത്തി, എന്നാൽ ഉറച്ച സ്വരത്തിൽ ചോദിച്ചു:
മാളവിക: "സൗമ്യേ, നീ പറയുന്നതൊക്കെ ശരിയാവാം. പക്ഷേ അവന് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. ഞാനും ഒരു പെണ്ണല്ലേ... എനിക്കും വികാരങ്ങളൊക്കെയുണ്ടാകില്ലേ? അതൊന്നും പുള്ളി എന്താ മനസ്സിലാക്കാത്തത്? വിവാഹം കഴിഞ്ഞിട്ട് ഈ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിട്ടുള്ളത് എത്ര ദിവസമാണ്?"
സൗമ്യ ഒന്നും മിണ്ടാതെ മാളവികയെ നോക്കി നിന്നു. മാളവിക തുടന്നു:
മാളവിക: "ജോലി കഴിഞ്ഞ് തളർന്നു വീട്ടിലെത്തിയാൽ ഒന്ന് ചേർത്തുപിടിക്കാനോ, ആശ്വസിപ്പിക്കാനോ ആരുമില്ല. ഒരു വർഷമായിട്ട് അവൻ അവിടെ സുഖമായി കഴിയുന്നു. നാട്ടിലേക്ക് വരാൻ പറഞ്ഞാൽ നൂറ് മുടന്തൻ ന്യായങ്ങൾ. എന്റെ മനസ്സിനൊപ്പം തന്നെ എന്റെ ശരീരത്തിനും ആഗ്രഹങ്ങളുണ്ടാകില്ലേ? അതൊക്കെ ഈ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വരുന്നത് എത്ര സങ്കടമാണെന്ന് അറിയാമോ?"
സൗമ്യ:
💬 Comments
View all comments