Chapter Title : മാളവിക 2 [Abhisha]
സ്കൂൾ വിടാൻ ഇനിയും സമയമുണ്ടല്ലോ മാളവിക. നീ ഒന്ന് പതുക്കെ..."
അവൾ വേഗത്തിൽ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
മാളവികയ്ക്ക് അവിടെ ഒരു നിമിഷം പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ആകെ തല പുകയുന്നത് പോലെ അവൾക്ക് തോന്നി.
അവൾ നേരെ ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് ചെന്നു.
മാളവിക: "സാർ, എനിക്ക് വല്ലാത്ത തലവേദന തോന്നുന്നു. ഒട്ടും വയ്യ. ഉച്ചയ്ക്ക് ശേഷമുള്ള പീരിയഡ്സ് സൗമ്യ ടീച്ചർ നോക്കിക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് പോകാമോ?"
ഹെഡ്മാസ്റ്റർ അവളുടെ വിളറിയ മുഖം നോക്കി. "ശരി മാളവിക ടീച്ചറെ, പോയി റെസ്റ്റ് എടുത്തോളൂ."
അവൾ വേഗം സ്റ്റാഫ് റൂമിൽ വന്ന് ബാഗ് എടുത്തു.
സ്കൂളിൽ നിന്നും ഓട്ടോ പിടിച്ച് വീട്ടിലെത്തുമ്പോൾ മാളവികയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.
ഉമ്മറത്ത് അമ്മ ഇരിക്കുന്നുണ്ടായിരുന്നു.
മകളെ ഈ സമയത്ത് കണ്ടപ്പോൾ അമ്മ അത്ഭുതത്തോടെ എഴുന്നേറ്റു.
അമ്മ: "എന്താ മാളവിക... ഇന്ന് നേരത്തെ വന്നോ? സ്കൂൾ വിട്ടില്ലല്ലോ. എന്തുപറ്റി മോളേ, നിന്റെ മുഖം ഒക്കെ ഒരുമാതിരി ഇരിക്കുന്നല്ലോ?"
മാളവികയ്ക്ക് സത്യം പറയാൻ തോന്നിയില്ല.
മാളവിക: "ഒന്നുമില്ല അമ്മേ... വല്ലാത്തൊരു തലവേദന. എനിക്ക് വയ്യായിരുന്നു. അതുകൊണ്ട് ഹാഫ് ഡേ ലീവ് എടുത്ത് വന്നതാ. ഒന്ന് കിടന്നാൽ മാറിക്കോളും."
അവൾ കള്ളം പറയുമ്പോൾ അവളുടെ ഉള്ളിൽ സങ്കടം ഇരമ്പുകയായിരുന്നു.
അമ്മ: "എങ്കിൽ നീ ചെന്ന് ഒന്ന് കിടന്നോ. ഞാൻ ചുക്കുകാപ്പി ഇട്ടു തരാം.
മാളവിക മുറിയിൽ കയറി വാതിലടച്ച് കട്ടിലിലേക്ക് തളർന്നിരുന്നു. ആ സമയത്താണ് സൗമ്യ മിസ്സിന്റെ മെസ്സേജ് വരുന്നത്.
സൗമ്യ മിസ്സ്: "മാളവിക, വീട്ടിൽ എത്തിയോ?
മാളവിക ഫോണെടുത്ത് മറുപടി ടൈപ്പ് ചെയ്തു.
മാളവിക: "എത്തി സൗമ്യേ.
എനിക്ക് വല്ലാത്ത പേടിയും വിഷമവും തോന്നുന്നു."
സൗമ്യ ഉടനെ തന്നെ മറുപടി അയച്ചു.
സൗമ്യ മിസ്സ്: "നീ പേടിക്കണ്ട. നീ ഇപ്പോൾ ഒന്നും ആലോചിക്കാതെ ഒന്ന് ഉറങ്ങാൻ നോക്ക്."
അമ്മ ചുക്കുകാപ്പിയുമായി മുറിയിലേക്ക് വന്നപ്പോഴാണ് മാളവിക തന്റെ ഉള്ളിലെ അമർഷം പുറത്തെടുത്തത്. അമ്മയെ കണ്ടതും അവളുടെ നിയന്ത്രണം വിട്ടു.
മാളവിക: "അമ്മേ, ഒന്ന് മര്യാദയ്ക്ക്
💬 Comments
View all comments