0%

Chapter Title : മാളവിക 1 [Abhisha]

Author : Abhisha Read All Parts 15.4K

ചേച്ചി. അതിന് ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു?"

സൗമ്യ: "എത്തിയോ എന്ന് ചോദിക്കാൻ നമ്മൾ അയാളുടെ വീട്ടുകാരൊന്നുമല്ലല്ലോ മാളൂ. ഞാൻ പറഞ്ഞില്ലേ അയാളുടെ നോട്ടവും പോക്കും ശരിയല്ലെന്ന്. അയാൾ വണ്ടിയിൽ വെച്ച് ആ സ്ട്രാപ്പ് നോക്കിയത് മുതൽ ഈ മെസ്സേജ് അയക്കുന്നത് വരെ എല്ലാം കൃത്യമായ പ്ലാനിംഗ് ആണ്. നീ ഇതിനൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട.

സൗമ്യ: "എന്താ മാളൂ ആലോചിക്കുന്നത്? സാധനങ്ങളെല്ലാം എടുത്തോ? നമുക്ക് പോകാം."

മാളവിക പെട്ടെന്ന് ഓർമ്മയിൽ നിന്നുണർന്നു. സൗമ്യയോടൊപ്പം കടയ്ക്ക് പുറത്തിറങ്ങി.

അവർ രണ്ടുപേരും കൂടി ഒരു ഓട്ടോ വിളിച്ച് സാധനങ്ങളുമായി വീട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം സൗമ്യ ടീച്ചർ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നെങ്കിലും മാളവികയുടെ ശ്രദ്ധ മുഴുവൻ ബാഗിനുള്ളിലെ ആ ഫോണിലായിരുന്നു.

ഓട്ടോ ആദ്യം സൗമ്യയുടെ വീടിന് മുന്നിലാണ് നിർത്തിയത്.

സൗമ്യ: "എന്നാൽ ശരി മാളൂ, നാളെ കാണാം. ഞാൻ പറഞ്ഞതൊന്നും മറക്കണ്ട... ആ വിനോദ് സാറിന്റെ കാര്യം ഒന്ന് ശ്രദ്ധിച്ചേക്കണം. പിന്നെ,മറുപടി കൊടുക്കാൻ നിൽക്കണ്ട."

മാളവിക ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് യാത്രയാക്കി. സൗമ്യ ഇറങ്ങിയതോടെ ഓട്ടോ മാളവികയുടെ വീടിന് നേരെ തിരിഞ്ഞു. ഇപ്പോൾ അവൾ ഓട്ടോയിൽ തനിച്ചാണ്. ചുറ്റും ഇരുട്ടു പടർന്നു തുടങ്ങിയിരിക്കുന്നു.

അവൾ പതുക്കെ ബാഗിൽ നിന്നും ഫോൺ എടുത്തു. ആ "Hello" മെസ്സേജ് ഇപ്പോഴും സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്നു. അവൾ വിരലുകൾ കീബോർഡിലേക്ക് കൊണ്ടുപോയി. ആ നമ്പറിലേക്ക് തിരിച്ച് എന്തെങ്കിലും അയക്കണോ എന്ന് അവൾ ഒരു നിമിഷം ആലോചിച്ചു.

അപ്പോഴേക്കും അവളുടെ വീടിന് മുന്നിൽ ഓട്ടോ എത്തി. വാടക കൊടുത്ത് അവൾ സാധനങ്ങളുമായി അകത്തേക്ക് കയറി.

മാളവിക

💬 Comments

View all comments