0%

Chapter Title : മാളവിക 1 [Abhisha]

Author : Abhisha Read All Parts 17.1K

തന്റെ ഭർത്താവിന് മുന്നിൽ സുന്ദരിയായി നിൽക്കണമെന്ന് കരുതിയത് ഇത്രയും വലിയ തെറ്റായി മാറുമെന്ന് അവൾ കരുതിയില്ല. അവൾ കണ്ണാടിയിൽ തന്റെ രൂപം നോക്കി. രാഹുൽ പറഞ്ഞതുപോലെ ബ്ലൗസിനുള്ളിൽ അവളുടെ വശ്യത വ്യക്തമായിരുന്നു.

അവൾ വേഗം ഒരു നൈറ്റി എടുത്ത് തലയിലൂടെ ഇട്ടു. കണ്ണ് നിറയുന്നുണ്ടായിരുന്നു.

നൈറ്റി ധരിച്ച ശേഷം മാളവിക ഒരിക്കൽ കൂടി രാഹുലിനെ വിളിച്ചു നോക്കി. എന്നാൽ രാഹുൽ ആ കോൾ കട്ട് ചെയ്തു. നിമിഷങ്ങൾക്കകം അവന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് ഫോണിൽ തെളിഞ്ഞു: "ഇനി എന്നെ വിളിക്കേണ്ട കാര്യമില്ല."

രാഹുലിന്റെ ആ മെസ്സേജ് കണ്ടതും മാളവിക ആകെ തകർന്നുപോയി.

അവൾ കുറെ 'സോറി' മെസ്സേജുകൾ അവന് അയച്ചു. പക്ഷേ രാഹുൽ അതൊന്നും കണ്ട ഭാവം പോലും കാണിച്ചില്ല.

അവളുടെ മെസ്സേജുകൾക്ക് ഒരു മറുപടി പോലും നൽകാൻ അവൻ തയ്യാറായില്ല.

ഈ സമയം വാതിലിൽ വീണ്ടും മുട്ട് കേട്ടു.

അമ്മ: "മാളൂ... നീ ആരോടാ ഇത്ര ദേഷ്യത്തിൽ സംസാരിക്കുന്നത്? വാതിൽ തുറക്ക് മോളെ."

കണ്ണ് തുടച്ച് മുഖത്ത് ഒരു കൃത്രിമ ചിരി വരുത്തിക്കൊണ്ട് അവൾ പതുക്കെ വാതിൽ തുറന്നു.

അമ്മ: "എന്താ മാളൂ ഇത്? വാതിലടച്ച് അകത്ത് എന്ത് ചെയ്യുകയാ നീ? ഞാൻ എത്ര നേരമായി വിളിക്കുന്നു. ആരോടോ ദേഷ്യപ്പെടുന്നത് പോലെ തോന്നിയല്ലോ?"

അമ്മയുടെ ചോദ്യം കേട്ട് മാളവിക പതുക്കെ തല താഴ്ത്തി.

മാളവിക: "അത്... രാഹുലായിരുന്നു അമ്മേ. അവൻ ഓഫീസിലെ തിരക്കിനിടയിലാ വിളിച്ചത്. സംസാരിച്ചപ്പോൾ ചെറിയൊരു തർക്കം.

എന്തോ ജോലിത്തിരക്കുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് ദേഷ്യപ്പെട്ട് കട്ട് ചെയ്തു. അതാ എനിക്കും സങ്കടം വന്നത്."

രാഹുൽ

💬 Comments

View all comments