0%

Chapter Title : മാളവിക 1 [Abhisha]

Author : Abhisha Read All Parts 7.3K

ഞാൻ കണ്ടിട്ടുള്ളൂ."

മാളവിക: "അതാണ് പറഞ്ഞത്... ഈ കല്യാണം കഴിഞ്ഞതോടെയാണ് എന്റെ എല്ലാ കളിയും ചിരിയും പോയത്. രാഹുലിന് ഞാൻ മോഡേൺ ആയി നടക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവനും അവന്റെ വീട്ടുകാരും പറഞ്ഞത് അനുസരിച്ച് ഓരോന്നായി ഞാൻ ഉപേക്ഷിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങൾ മാറ്റിവെച്ചു, ഇഷ്ടമുള്ള രീതിയിൽ സംസാരിക്കുന്നത് നിർത്തി. അവസാനം ഞാൻ എനിക്ക് തന്നെ അന്യയായി മാറി."

സൗമ്യ: "രാഹുൽ അത്രയും സ്ട്രിക്റ്റ് ആണോ മാളു? എന്നിട്ടും നിങ്ങൾ തമ്മിൽ ഇപ്പോൾ വലിയ അടുപ്പമില്ലല്ലോ."

മാളവിക: "അതല്ലേ സങ്കടം സൗമ്യേ. ആർക്ക് വേണ്ടിയാണോ ഞാൻ എന്റെ ഇഷ്ടങ്ങളെല്ലാം വേണ്ടെന്നു വെച്ചത്, അവൻ പോലും ഇന്ന് എന്നെ ഗൗനിക്കുന്നില്ല. അന്ന് ഞാൻ കാണിച്ച ആ ഒരു ബോൾഡ്നെസ്സ് ഇന്ന് എന്റെ ഉള്ളിലുണ്ടായിരുന്നെങ്കിൽ വിനോദ് സാറിനെപ്പോലെയുള്ളവർ ആ കമന്റ് അടിച്ചപ്പോൾ ഞാൻ അടിച്ചവന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുത്തേനെ. പക്ഷേ ഇപ്പോൾ എനിക്ക് എന്തിനോടും പേടിയാണ്, ഒരുതരം തളർച്ചയാണ്."

സൗമ്യ: "മാളു, നിന്റെ ആ പഴയ സ്വഭാവം നീ പാടെ കളയരുത്. വസ്ത്രം മാറുന്നതുപോലെ മാറ്റാനുള്ളതല്ലല്ലോ നമ്മുടെ വ്യക്തിത്വം. നീ ഒന്ന് സ്വയം സ്നേഹിച്ചു തുടങ്ങൂ. അപ്പോൾ തീരാവുന്ന പ്രശ്നമേ ഈ വിനോദ് സാറൊക്കെ ഉണ്ടാക്കുന്നുള്ളൂ."

മാളവിക: "സ്വയം സ്നേഹിക്കാൻ പോലും മറന്നു പോയി സൗമ്യേ... കണ്ണാടിയിൽ നോക്കുമ്പോൾ പഴയ ആ മാളവികയെ തിരയാറുണ്ട് ഞാൻ. പക്ഷേ കാണുന്നത് ഒരു പാവയെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന ഈ അധ്യാപികയെ മാത്രമാണ്."

സൗമ്യ ടീച്ചർ തന്റെ വാച്ചിലേക്ക് നോക്കി തലയിൽ കൈവെച്ചു.

സൗമ്യ: "എന്റെ മാളൂ, സമയം അഞ്ചരയായി! അഞ്ചു മണിക്ക് വരേണ്ട

💬 Comments

View all comments