0%

Chapter Title : മാളവിക 11 [Abhisha]

Author : Abhisha Read All Parts 122.5K

അടുപ്പത്തോടെയും നോക്കിക്കൊണ്ട് പറഞ്ഞു:

"അതെയല്ലേ ടീച്ചറെ! മിസ്സ് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ കരച്ചിലിന്റെ വക്കിലാണ്. അമ്മയുടെ ആ കിടപ്പും വേദനയും കണ്ടിട്ട് എന്ത് ചെയ്യണം എന്നറിയാതെ മിസ്സ് ആകെ മാനസികമായി തകർന്നു നിൽക്കുകയാ.

അപ്പൊ പിന്നെ നമ്മുടെ പ്രിൻസിപ്പൽ സാർ ഈ ക്ലാസിന്റെ ചുമതല ടീച്ചറെ ഏൽപ്പിച്ചതിൽ വലിയൊരു ആശ്വാസമായി മിസ്സിന്. ടീച്ചർ അതൊക്കെ ഭംഗിയായി നോക്കുമെന്ന് മിസ്സിനും അറിയാം."

മാളവിക തലയാക്കിക്കൊണ്ട് പറഞ്ഞു:

"തീർച്ചയായും ജോസഫ് ചേട്ടാ, ശോഭാ മിസ്സ് തിരികെ വരുന്നതുവരെ ആ ക്ലാസുകളുടെ കാര്യത്തിൽ ഞാൻ ഒരു ബുദ്ധിമുട്ടും വരാതെ നോക്കിക്കോളാം. സാർ പറഞ്ഞതുപോലെ ഞാൻ ഇന്ന് തന്നെ മിസ്സിനെ ഒന്ന് വിളിച്ച് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കണം."

അങ്ങനെ സ്കൂളിലെ തിരക്കുകൾ നിറഞ്ഞ ആ ദിവസത്തിന്റെ അവസാനത്തെ പീരീഡ് എത്തി. അന്നത്തെ ആ ലാസ്റ്റ് പീരീഡിൽ മാളവികയ്ക്ക് പ്രത്യേകിച്ചൊരു ക്ലാസും ഉണ്ടായിരുന്നില്ല.

സ്റ്റാഫ് റൂമിൽ തന്റെ മേശപ്പുറത്ത് ഫയലുകളും ബുക്കുകളും ഒതുക്കിവെച്ച് അവൾ അല്പം വിശ്രമിക്കുന്നതിനിടയിലാണ് ഫോൺ ചെറുതായി വൈബ്രേറ്റ് ചെയ്തത്.

ഫോൺ എടുത്തു നോക്കിയ മാളവിക കണ്ടത് വിനോദ് സാറിന്റെ ഒരു വാട്സാപ്പ് വോയിസ് മെസ്സേജ് ആയിരുന്നു. അവൾ ആ വോയിസ് നോട്ട് ഓപ്പൺ ചെയ്ത് കാതോട് ചേർത്തു.

വിനോദ് സാർ വളരെ പതുക്കെയും എന്നാൽ കൊഞ്ചലോടെയും സംസാരിക്കുന്ന ശബ്ദം അതിൽ കേട്ടു:

"മാളവിക... ഇന്ന് സ്കൂൾ വിട്ടിട്ട് പോകുന്ന ആ നേരത്ത് നമുക്കൊന്ന് ആ ഷോപ്പിലേക്ക് പോയാലോ? ഞാൻ കഴിഞ്ഞ ദിവസം നിനക്ക് ഇൻസ്റ്റാഗ്രാമിൽ ആ റീൽസ് അയച്ചില്ലേ, ഒരു വിന്റജ് സ്റ്റൈൽ ടീ ഷോപ്പ്.

ഇവിടുന്ന് കുറച്ചു കിലോമീറ്റർ മാത്രമെ

💬 Comments

View all comments