Chapter Title : മാളവിക 11 [Abhisha]
അതിനുശേഷം സാർ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു.
അവർ നേരെ പോയത് ആ നഗരത്തിന്റെ ബഹളങ്ങളിൽ നിന്നെല്ലാം മാറി, ഹരിതാഭമായ ഒരു പാടവരമ്പത്തിന് നടുവിലുള്ള വളരെ ശാന്തവും മനോഹരവുമായ ഒരു പഴയ ചായക്കടയിലേക്കാണ്.
ആ പ്രദേശത്തിന്റെ ഇരുവശത്തും വിശാലമായ പാടശേഖരങ്ങളും, അവിടെനിന്നും വീശിയടിക്കുന്ന തണുത്ത കാറ്റും ആ യാത്രയ്ക്ക് വല്ലാത്തൊരു ഉന്മേഷം നൽകി. ആ കടയ്ക്ക് മുന്നിലായി വിനോദ് സാർ തന്റെ കാർ ഒതുക്കി പാർക്ക് ചെയ്തു.
കാറിൽ നിന്നും പുറത്തിറങ്ങിയ അവർ, ആ പാടവരമ്പിനോട് ചേർന്നുള്ള പഴയ ബഞ്ചിലേക്ക് വന്നിരുന്നു. പ്രകൃതിയുടെ ആ സൗന്ദര്യവും തണുത്ത കാറ്റും ആസ്വദിച്ചുകൊണ്ട് വിനോദ് സാർ അവിടെയുണ്ടായിരുന്ന കടക്കാരനോട് രണ്ട് ചൂട് ചായയും രണ്ട് പരിപ്പുവടയും ഓർഡർ ചെയ്തു.
പെട്ടെന്ന് തന്നെ കടക്കാരൻ ആവി പറക്കുന്ന രണ്ട് കപ്പ് ചായയും ചൂടുള്ള പരിപ്പുവടയും അവരുടെ മുന്നിലേക്ക് കൊണ്ടുവെച്ചു. ആ ചൂടുള്ള ചായ കയ്യിലെടുത്ത് ഒരൊരി കടിച്ചുകൊണ്ട് മാളവിക പ്രിൻസിപ്പൽ സാർ തന്നോട് രാവിലെ പറഞ്ഞ ആ പുതിയ കാര്യത്തെക്കുറിച്ച് വിനോദ് സാറിനോട് സംസാരിച്ചുതുടങ്ങി:
"സാർ... ഇന്ന് രാവിലത്തെ ആ പ്രിൻസിപ്പൽ സാറിന്റെ വിളി എന്തിനാണെന്ന് അറിയാമോ? ശോഭാ മിസ്സിന്റെ അമ്മയ്ക്ക് ക്യാൻസർ ആണെന്നും പറഞ്ഞ് മിസ് പെട്ടെന്ന് രണ്ടു മാസത്തെ ലീവിലേക്ക് പോവുകയാണ്.
അപ്പോൾ ശോഭാ മിസ്സ് വരുന്നതുവരെ ആ ക്ലാസുകളൊക്കെ ഞാൻ ഹാൻഡിൽ ചെയ്യണമെന്ന് സാർ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് സത്യത്തിൽ ചെറിയൊരു ടെൻഷൻ ഉണ്ട് സാർ, ആ കുട്ടികളുടെ സിലബസും കാര്യങ്ങളുമൊക്കെ പെട്ടെന്ന് എങ്ങനെയാ ഞാൻ അഡ്ജസ്റ്റ് ചെയ്യുക എന്ന് ആലോചിക്കുമ്പോൾ..."
വിനോദ് സാർ തന്റെ
💬 Comments
View all comments