Chapter Title : മാളവിക 11 [Abhisha]
ചായക്കപ്പ് മേശപ്പുറത്ത് വെച്ച്, മാളവികയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് വളരെ പതുക്കെയും എന്നാൽ ആത്മവിശ്വാസത്തോടെയും പറഞ്ഞു:
"ഹേയ്, അതിലൊന്നും വലിയ ടെൻഷൻ അടിക്കേണ്ട കാര്യമില്ല മാളവിക! എനിക്ക് അറിയാം ആ ക്ലാസുകളിലെ കുട്ടികളൊക്കെ കുറച്ചു കുസൃതിക്കാരാണെന്ന്. പക്ഷെ നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട.
ആ ക്ലാസുകൾ ഒക്കെ ഹാൻഡിൽ ചെയ്യാൻ നിനക്ക് കഴിവും ഉള്ളത് കൊണ്ടല്ലേ പ്രിൻസിപ്പൽ സാർ നേരിട്ട് നിന്നെ ഏൽപ്പിച്ചത്? നീ അതൊക്കെ വളരെ ഭംഗിയായി ചെയ്തോളും."
മാളവിക ചായ കുടിക്കുന്നതിനിടയിൽ അല്പം സങ്കടത്തോടെയും ആവലാതിയോടെയും പറഞ്ഞു:
"അതൊക്കെ ശരിയാണ് സാർ... എങ്കിലും ആ ക്ലാസുകളിലെ കുട്ടികൾ കുറച്ചധികം കുഴപ്പക്കാരാണ്...."
വിനോദ് സാർ കസേര അല്പം കൂടി അവളുടെ അടുത്തേക്ക് നീട്ടിവെച്ച്, തണുത്ത കാറ്റ് വീശുന്ന ആ പാടവരമ്പത്തിന്റെ പശ്ചാത്തലത്തിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
"അതെയല്ലേ മാളവിക... ആ ക്ലാസിലെ കുട്ടികൾ കുറച്ചുകൂടി ഇത്തിരി കടുപ്പമുള്ളവരാണെന്നത് സത്യമാണ്. പക്ഷെ നീ അതോർത്ത് ടെൻഷൻ അടിക്കേണ്ട. എന്തെകിലും ഉണ്ടകിൽ ഞാൻ ഇല്ലേ അവിടെ "സാറിന്റെ ആ വാക്കുകളും ആ കരുതലും മാളവികയുടെ ഉള്ളിലെ ആ ഭാരത്തെ പെട്ടെന്ന് ഇല്ലാതാക്കി.
ചായ കുടിച്ച് കഴിഞ്ഞപ്പോൾ, ആ പാടവരമ്പിലൂടെ വൈകുന്നേരത്തെ തണുത്ത കാറ്റേറ്റുകൊണ്ട് കുറച്ചുനേരം നടക്കാമെന്ന് വിനോദ് സാറും മാളവികയും തീരുമാനിച്ചു. അവർ ഇരുന്ന ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ആ ചെറിയ പാടവരമ്പിലേക്ക് നടന്നു.
നടക്കുന്ന വഴിയിൽ ചെളിയും വെള്ളവും ഒക്കെയുള്ളതുകൊണ്ട്, മാളവിക തന്റെ ഒരു കൈകൊണ്ട് ആ ക്രീം കളർ സാരി അല്പം പൊക്കിപ്പിടിച്ചു.എന്നിട്ട് തന്റെ മറുകൈ കൊണ്ട് വിനോദ് സാറിന്റെ കൈമായി കോർത്തുപിടിച്ചു.
അങ്ങനെ വിനോദ് സാറിന്റെ കൈകളിൽ
💬 Comments
View all comments