0%

Chapter Title : മാളവിക 2 [Abhisha]

Author : Abhisha Read All Parts 8.5K

അവൾക്ക് ഒരു സമാധാനവുമില്ല. ആ വാടകക്കാരെ അടുത്ത ആഴ്ച വരുത്തുന്നത് ഒന്ന് മാറ്റി വെക്കാൻ പറ്റുമോ എന്ന് നോക്ക്. അവൾക്ക് അവിടെ വസ്ത്രം മാറാൻ പോലും പേടിയാണെന്ന്."

ഇത് കേട്ടതും

അച്ഛൻ വല്ലാത്ത ദേഷ്യം വന്നു. അയാൾ ഉടനെ തന്നെ രാഹുലിനെ ഫോണിൽ വിളിച്ചു.

അച്ഛൻ(ദേഷ്യത്തോടെ): "ഹലോ രാഹുലേ... നിന്റെ ഭാര്യ ഇവിടെ വലിയ പ്രശ്നമുണ്ടാക്കുകയാണ്. സ്കൂളിൽ നിന്ന് പാതിവഴിയിൽ ഇങ്ങോട്ട് പോന്നു. എന്തിനാണെന്നോ? ഇവിടെ വാടകക്കാർ വരുന്നതിൽ അവൾക്ക് വലിയ പരാതി. ഞാനും നീയും കൂടി എടുത്ത തീരുമാനമല്ലേ ഇത്? ഓരോ കാരണങ്ങൾ പറഞ്ഞ് അവൾ എല്ലാവരെയും ബുദ്ധിമുട്ടിക്കുകയാണ്."

രാഹുൽ അപ്പുറത്ത് നിന്ന് ദീർഘശ്വാസം വിട്ടു. അവനും പണിക്കാർ വരുന്നത് പൈസയ്ക്ക് വേണ്ടിയാണല്ലോ എന്ന ചിന്തയിലായിരുന്നു.

രാഹുൽ: "അച്ഛൻ വിഷമിക്കേണ്ട. അവൾക്ക് വെറുതെ തോന്നുന്നതാ. ഞാൻ വിളിച്ച് അവളെ ഒന്ന് ശകാരിക്കാം. എല്ലാം ശരിയാകും."

ഫോൺ കട്ടാക്കിയ ശേഷം അച്ഛൻ

അമ്മയെ നോക്കി ഗർജ്ജിച്ചു. "നീ കേട്ടല്ലോ? അവളുടെ ഭർത്താവിനും ഇതിൽ പരാതിയില്ല. ഇനി മേലാൽ ഈ കാര്യം പറഞ്ഞ് ആരും എന്റെ അടുത്ത് വരരുത്!"

രാഹുൽ ഉടനെ തന്നെ മാളവികയെ വിളിച്ചു. ഫോൺ എടുത്ത പാടെ അവൻ ദേഷ്യപ്പെടാൻ തുടങ്ങി.

രാഹുൽ: "മാളവിക, നിനക്ക് എന്താ വട്ടാണോ? എന്തിനാ അച്ഛനോട് ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്കുണ്ടാക്കുന്നത്? അവിടെ പണിക്കാരെ താമസിപ്പിക്കുന്നത് അച്ഛന്റെ മാത്രം തീരുമാനമല്ല, നമ്മൾ രണ്ടുപേരും കൂടി സമ്മതിച്ചതല്ലേ.

മാളവിക: "രാഹുൽ, പൈസയുടെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്. എന്റെ പ്രൈവസിയെക്കുറിച്ചാണ്. ആ ജനൽ തുറന്നാൽ പണിക്കാർക്ക് എന്റെ മുറിയിലേക്ക് കാണാം എന്ന്

💬 Comments

View all comments