Chapter Title : മാളവിക 4 [Abhisha]
പതുക്കെ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.
മാളവിക: "കഴിഞ്ഞു അമ്മേ... ദാ വരുന്നു. ഞാൻ ഡ്രസ്സ് മാറുകയായിരുന്നു."
അമ്മ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. "നീ വേഗം വാ മോളേ, അമ്മ ചായ ഇട്ടു വെച്ചിട്ടുണ്ട്.
മാളവിക വേഗം ഒരു കോട്ടൺ നൈറ്റി ധരിച്ച്, മുടി ഒന്നൊതുക്കി കെട്ടി താഴേക്ക് ചെന്നു. ഹാളിലെ ഡൈനിംഗ് ടേബിളിന് ചുറ്റും അച്ഛനും അമ്മയും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ ചെന്ന് അവർക്കൊപ്പം ഇരുന്നു. ചൂടുള്ള ചായക്കപ്പിൽ നിന്നും ആവി ഉയരുന്നുണ്ടായിരുന്നു.
അമ്മ: "അല്ല മാളവിക, നീ അറിഞ്ഞോ ആ കാര്യങ്ങൾ? നമ്മുടെ ദേവകരന്റെ മോൾ... അവൾ ഒരു ബസ്സുകാരന്റെ കൂടെ ഇറങ്ങിപ്പോയി എന്ന്!"
മാളവിക ഒന്ന് ഞെട്ടി. ദേവകരന്റെ മോളെ അവൾക്ക് അറിയാം, നല്ല തറവാട്ടിൽ പിറന്ന കുട്ടിയാണ്.
മാളവിക: "അയ്യോ അമ്മേ, സത്യമാണോ? അവൾ എന്തിനാ അങ്ങനെ ചെയ്തത്?"
അച്ഛൻ: (ചായക്കപ്പ് താഴെ വെച്ചിട്ട്) "അതെയോ? എന്നിട്ട് അവളുടെ ആ ചെറുക്കൻ... അവൻ ഗൾഫിലല്ലേ? അതോ പുറത്ത് എവിടെയോ ആണെന്നല്ലേ പറഞ്ഞിരുന്നത്?"
അമ്മ: "അതെ, അവൻ പുറത്താണ്. പാവം, അവൻ അവിടെ കിടന്ന് കഷ്ടപ്പെട്ട് പൈസ അയക്കുന്നു. ഇവിടെ ഇവൾ നേരം പോക്കിന് ഓരോന്ന് കണ്ടെത്തി. ആ ബസ്സുകാരന്റെ വണ്ടിയിലാണ് അവൾ എന്നും കോളേജിൽ പോയിക്കൊണ്ടിരുന്നത്. അവസാനം എല്ലാം കൂടി ആകെ നാണക്കേടായി."
തന്റെ രാഹുലും ദൂരെയെവിടെയോ ആണ്. താനും ഇന്ന് ഒരു നിമിഷം ആക്രിക്കാരന്റെ മുന്നിലും ഓട്ടോക്കാരന്റെ മുന്നിലും വഴിതെറ്റിപ്പോയ ചിന്തകളുമായി നിന്നില്ലേ എന്നോർത്തപ്പോൾ അവൾക്ക് ഒരു വിറയൽ തോന്നി.
അച്ഛൻ: "ഈ ലോകം ഇങ്ങനെയായിപ്പോയി. സ്വന്തം ഭർത്താവ് ദൂരെയാകുമ്പോൾ
💬 Comments
View all comments