Chapter Title : മാളവിക 4 [Abhisha]
വിനോദ് സാർ ശരിയാക്കി നൽകിയ ഡോക്യുമെന്റുകളുമായി മാളവിക പതുക്കെ പ്രിൻസിപ്പലിന്റെ ക്യാബിനിലേക്ക് നടന്നു. ഉള്ളിൽ ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും വിനോദ് സാർ നൽകിയ ആത്മവിശ്വാസം അവൾക്ക് തുണയായി.
മാളവിക ഫയൽ പ്രിൻസിപ്പലിന്റെ മേശപ്പുറത്ത് വെച്ചു. അദ്ദേഹം ഗൗരവത്തിൽ കണ്ണട വെച്ച് ഓരോ പേജും പരിശോധിക്കാൻ തുടങ്ങി. ഓരോ പേജ് മറിക്കുമ്പോഴും മാളവികയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അദ്ദേഹം ഫയൽ അടച്ചുവെച്ചു മാളവികയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
പ്രിൻസിപ്പൽ: "വളരെ നന്നായിട്ടുണ്ട് മാളവിക ടീച്ചർ. ഒരു തെറ്റുപോലുമില്ലാതെ വളരെ സിസ്റ്റമാറ്റിക് ആയിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. ഓഡിറ്റർമാർക്ക് ഇനി ഒരു പരാതിയും പറയാൻ കഴിയില്ല."
മാളവിക: "താങ്ക്യൂ സാർ. നേരത്തെ പറ്റിയ തെറ്റുകൾക്ക് ക്ഷമിക്കണം."
പ്രിൻസിപ്പൽ: "അയ്യോ, അതോർത്ത് ടീച്ചർ വിഷമിക്കണ്ട. രാവിലെ ഓഡിറ്റിന്റെ തിരക്കും ടെൻഷനും കാരണം ഞാൻ കുറച്ച് കടുപ്പത്തിൽ സംസാരിച്ചു പോയി. എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങനെ പറയരുതായിരുന്നു. ഐ ആം റിയലി സോറി ഫോർ ദാറ്റ്."
മാളവിക: "സാരമില്ല സാർ, എനിക്ക് മനസ്സിലാകും."
പ്രിൻസിപ്പൽ: "ടീച്ചറുടെ ആത്മാർത്ഥത എനിക്കറിയാം. എന്തായാലും ഇത്ര പെട്ടെന്ന് ഇത് ഇത്ര പെർഫെക്റ്റ് ആയി മാറ്റിയെടുക്കാൻ ടീച്ചർ കാണിച്ച ആ ഒരു എഫർട്ടിനെ ഞാൻ അഭിനന്ദിക്കുന്നു. വെരി ഗുഡ്."
പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മാളവികയ്ക്ക് വലിയൊരു ആശ്വാസം തോന്നി. അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ വിനോദ് സാർ ദൂരെ നിന്ന് അവളെ നോക്കി കണ്ണുകൊണ്ട് "എന്തായി?" എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മാളവിക ചിരിച്ചുകൊണ്ട് തള്ളവിരൽ ഉയർത്തി കാണിച്ചു.
വിനോദ് സാർ ഇല്ലായിരുന്നെങ്കിൽ താൻ
💬 Comments
View all comments