0%

Chapter Title : മാളവിക 4 [Abhisha]

Author : Abhisha Read All Parts 12.8K

ഇരിക്കുന്ന രാഹുലിനെയാണ്.

രാഹുലിന്റെ കണ്ണുകൾ മദ്യം കഴിച്ച് ചുവന്നിരിക്കുന്നു. സംസാരത്തിൽ നല്ല ലഹരിയുണ്ട്. അവന്റെ കൂടെ മൂന്ന് നാല് സുഹൃത്തുക്കളുമുണ്ട്.

രാഹുൽ: (ഉറക്കെ ചിരിച്ചുകൊണ്ട്) "ദാ നോക്കിയേടാ... ഇതാണ് എന്റെ വൈഫ് മാളവിക. നാട്ടിലെ ഒരു ഗമക്കാരി ടീച്ചറാണ്. മാളൂ... ദാ ഇത് എന്റെ ഫ്രണ്ട്സ് ആണ്, ഷെരീഫും പ്രസാദും ഒക്കെ. ഇവരോടൊക്കെ ഒന്ന് ഹലോ പറ."

മാളവികയ്ക്ക് ആകെ നാണക്കേടും ദേഷ്യവും തോന്നി. വീട്ടിൽ അമ്മായിയമ്മയും അർജുനും ഉള്ളപ്പോൾ ഇങ്ങനെയൊരു വീഡിയോ കോൾ അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

മാളവിക: (മുഖം വല്ലാതെ ചുളിച്ചുകൊണ്ട്) "രാഹുൽ... എന്താ ഇതൊക്കെ? നീ എവിടെയാ ഇരിക്കുന്നത്? ആൾക്കാരെ പരിചയപ്പെടുത്താൻ പറ്റിയ സമയവും സ്ഥലവുമാണോ ഇത്?"

രാഹുൽ: "അതിനെന്താ മോളേ... നമ്മൾ എൻജോയ് ചെയ്യുകയല്ലേ. നീ എന്തിനാ എപ്പോഴും ഇങ്ങനെ ഗൗരവത്തിൽ ഇരിക്കുന്നത്? നാട്ടിലെ ആ സ്കൂളും പിള്ളേരും നിന്നെ ആകെ ബോറാക്കി മാറ്റിയിട്ടുണ്ട്. നീ ഒന്ന് കൂൾ ആക്... ദാ ഷെരീഫ് നിന്നോട് സംസാരിക്കണം എന്ന് പറയുന്നു."

ഷെരീഫ്: "ഹലോ ടീച്ചറെ... രാഹുൽ എപ്പോഴും ടീച്ചറുടെ കാര്യമേ പറയാറുള്ളൂ. ഇത്രയും സുന്ദരിയായ ഒരു വൈഫിനെ കിട്ടിയ ഇവൻ ഭാഗ്യവാനാണ് കേട്ടോ."

ബാറിലെ മ്യൂസിക്കും സുഹൃത്തുക്കളുടെ ആ കമന്റും മാളവികയെ വല്ലാതെ അസ്വസ്ഥയാക്കി. അവൾക്ക് അറപ്പാണ് തോന്നിയത്.

മാളവിക: "രാഹുൽ, എനിക്ക് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. നീ മര്യാദയ്ക്ക് റൂമിൽ എത്തിയിട്ട് വിളിക്ക്. വെറുതെ എന്നെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തരുത്."

രാഹുൽ: "ഓ... പിണങ്ങിയോ എന്റെ ടീച്ചർക്കുട്ടി? ശരി ശരി, ഞാൻ പിന്നെ വിളിക്കാം.

രാഹുൽ ഫോൺ കട്ട് ചെയ്തു.

💬 Comments

View all comments