Chapter Title : മാളവിക 7 [Abhisha]
അച്ഛനും പരസ്പരം നോക്കി. അവർക്ക് അമ്മായിയെ തനിച്ചാക്കി പോകാൻ മടിയുണ്ടായിരുന്നു.
മാളവിക: "അമ്മയും അച്ഛനും പൊയ്ക്കോ. അർജുൻ ഇവിടെ ഉണ്ടല്ലോ, കൂട്ടിന് ഞാനും നിൽക്കാം. രാവിലെ അച്ഛൻ വന്നാൽ മതി."
അച്ഛൻ: "അത് വേണ്ട മോളേ, നീയും അമ്മയും കൂടെ വീട്ടിലേക്ക് പൊയ്ക്കോ. ഞാനും അർജുനും ഇവിടെ നിൽക്കാം."
അർജുൻ: "വേണ്ട അച്ഛാ... അച്ഛനും അമ്മയും പോയി വിശ്രമിക്ക്. രാവിലെ വരുമ്പോൾ എനിക്ക് മാറ്റാൻ കുറച്ച് ഡ്രസ്സും അമ്മയ്ക്ക് ആവശ്യമുള്ള സാധനങ്ങളും എടുത്തു കൊണ്ട് വന്നാൽ മതി. മാളൂ ചേച്ചി ഇവിടെ നിൽക്കട്ടെ, എനിക്ക് അതൊരു സഹായമാകും."
അർജുന്റെ നിർബന്ധത്തിന് വഴങ്ങി അച്ഛനും അമ്മയും പോകാൻ തയ്യാറായി. മാളവിക താഴെ പോയി അവർക്ക് പോകാനായി ഒരു ഓട്ടോറിക്ഷ വിളിച്ചു. ഓട്ടോ ഡ്രൈവർ വണ്ടി തിരിച്ചപ്പോൾ അവൾ അച്ഛനോട് പതുക്കെ പറഞ്ഞു:
മാളവിക: "അച്ഛാ, സൂക്ഷിച്ചു പോകണം. എത്തിയ ഉടനെ എന്നെ ഒന്ന് വിളിക്കണേ."
അമ്മയും അച്ഛനും ഓട്ടോയിൽ കയറി മറയുന്നത് വരെ അവൾ അവിടെ തന്നെ നിന്നു. രാത്രിയുടെ തണുത്ത കാറ്റ് അവളുടെ വൈറ്റ് ടോപ്പിലൂടെ അടിച്ചപ്പോൾ അവൾ ഒന്ന് വിറച്ചു. ഷാൾ ഒന്നുകൂടി മുറുക്കി പുതച്ച് അവൾ തിരികെ ഹോസ്പിറ്റലിനുള്ളിലേക്ക് നടന്നു.
മുകളിൽ എത്തിയപ്പോൾ അർജുൻ വാർഡിന് പുറത്ത് നിൽക്കുകയായിരുന്നു.
അർജുൻ: "ചേച്ചി... താങ്ക്സ് കേട്ടോ. ചേച്ചി കൂടെയുള്ളത് എനിക്ക് വലിയൊരു ധൈര്യമാണ്. നമുക്ക് ഇന്ന് രാത്രി ഇവിടെ അഡ്ജസ്റ്റ് ചെയ്യാം."
അർജുൻ അവളെ നോക്കി സ്നേഹത്തോടെ പുഞ്ചിരിച്ചു.
അർജുനും മാളവികയും അമ്മായിയുടെ റൂമിലേക്ക് തിരികെ കയറി. ആ വലിയ ഹോസ്പിറ്റലിലെ നിശബ്ദതയിൽ, അവരുടെ ശ്വാസത്തിന്റെ
💬 Comments
View all comments