Chapter Title : മാളവിക 8 [Abhisha]
അവിടെ ഒറ്റയ്ക്കാണ്. നിങ്ങൾ സാധനങ്ങളൊക്കെ എടുത്ത് സൂക്ഷിച്ചു പോകൂ. മാളവിക... നാളെ കാണാം കേട്ടോ."
മാളവിക: "ശരി സാർ... താങ്ക്സ് സാർ വന്ന് കണ്ടതിന്."
അച്ഛനും അമ്മയും സാറിനെ വാതിൽക്കൽ വരെ ചെന്ന് യാത്രയാക്കി. വിനോദ് സാർ പുറത്തേക്ക് ഇറങ്ങുമ്പോൾ മാളവികയോട് യാത്ര പറയാനായി ഒന്നുക്കൂടി തിരിഞ്ഞു നോക്കി.
വിനോദ് സാർ കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ റൗണ്ട്സിനു വന്നു.അമ്മായിയെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു "എല്ലാം സാധാരണ നിലയിലാണ്, എങ്കിലും അമ്മക്ക് ചെറിയ വേദന ഉണ്ടെന്ന് പറയുന്നത്കൊണ്ട് ഒന്നുകൂടി കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.
അതുകൊണ്ട് ഇന്ന് ഒരു ദിവസം കൂടി ഹോസ്പിറ്റലിൽ കിടക്കട്ടെ, നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാം," എന്ന് പറഞ്ഞ് ഡോക്ടർ റൂമിൽ നിന്നും ഇറങ്ങി.മാളവിക അമ്മായിയുടെ കട്ടിലിനരികിൽ ഇരിക്കുമ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്. സൗമ്യമിസ്സ് ആയിരുന്നു അത്."ഹലോ മാളൂ... നീ എവിടെയാ? സ്കൂളിലേക്ക് വരുന്നില്ലേ ഇന്ന്?" സൗമ്യയുടെ ശബ്ദത്തിൽ വല്ലാത്തൊരു പരിഭ്രമമുണ്ടായിരുന്നു.
"ഇല്ല സൗമ്യാ, അമ്മായിക്ക് വയ്യാതെ ഹോസ്പിറ്റലിലാണ്. നാളെയേ ഡിസ്ചാർജ് ഉള്ളൂ. എന്താ എന്തുപറ്റി?" മാളവിക തിരക്കി.
"അയ്യോ മാളൂ, നീ അറിഞ്ഞില്ലേ! നാളെ സ്കൂളിൽ അത്യാവശ്യമായി എഇഒ ഓഫീസിൽ നിന്നുള്ള ഓഡിറ്റിംഗ് (Audit) വരുന്നുണ്ട്. പ്രിൻസിപ്പൽ ഇവിടെ ഭയങ്കര കലിപ്പിലാണ്. നീ നോക്കുന്ന ആ സെക്ഷനിലെ പ്രധാനപ്പെട്ട പേപ്പർ വർക്കുകളും ഫയലുകളും സബ്മിറ്റ് ചെയ്യണം. പ്രിൻസിപ്പൽ സാർ രാവിലെ തന്നെ നിന്നെ തിരക്കുന്നുണ്ടായിരുന്നു. നാളെ രാവിലെ ആ ഫയലുകൾ ഇവിടെ എത്തിയില്ലെങ്കിൽ വലിയ പ്രശ്നമാകും."
സൗമ്യ അത് പറഞ്ഞപ്പോഴാണ് മാളവികയ്ക്ക് കാര്യം ഓർമ്മ വന്നത്. ഓഡിറ്റിന് വേണ്ട പ്രധാനപ്പെട്ട ഡാറ്റയും ഫയലുകളും എല്ലാം
💬 Comments
View all comments