0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 128.9K

നടന്നു. വിനോദ് സാർ ബില്ല് നൽകാൻ പണമെടുക്കാൻ തുനിഞ്ഞപ്പോൾ, മാനേജർ തടഞ്ഞുകൊണ്ട് പറഞ്ഞു:

"സാർ, വേണ്ട... ഈ ബില്ലിന്റെ പകുതി തുക അതായത് 50% മാത്രം തന്നാൽ മതി. ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയ്ക്ക് സാറും മാഡവും എന്നോട് ക്ഷമിക്കണം.

പ്ലീസ്, ഞങ്ങളുടെ സർവീസിനെക്കുറിച്ച് ഓൺലൈൻ റേറ്റിംഗിൽ മോശം കമന്റുകളോ റിവ്യൂകളോ ഒന്നും ഇടരുത്."

മാളവികയും വിനോദ് സാറും അത് കേട്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ പണം നൽകി അവർ രണ്ടുപേരും റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങി കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.കാറിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി, തന്റെ ഹാൻഡ്ബാഗ് തുറന്ന് അതിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ

നോട്ടുകൾ എടുത്തു. അതുകഴിഞ്ഞ് അവൾ വിനോദ് സാറിനോട് പറഞ്ഞു:

"സാറേ, ഞാൻ ഒന്ന് വാഷ്റൂം വരെ പോയിട്ട് വരാം. പെട്ടെന്ന് വരാംട്ടോ."

മാളവികയുടെ ആ പെട്ടെന്നുള്ള പോക്ക് കണ്ട് വിനോദ് സാർ ചെറിയൊരു ടെൻഷനോടെ ചോദിച്ചു:

"എന്താ മാളവിക പെട്ടെന്ന്? വയറിന് എന്തെങ്കിലും സുഖമില്ലേ? എന്താ പ്രശ്നം?"

"ഏയ് അതൊന്നുമല്ല സാർ, എനിക്ക് ഒന്നു മൂത്രമൊഴിക്കാൻ മുട്ടുന്നുണ്ട്, അതാ,"അതും പറഞ്ഞ് മാളവിക കാറിൽ നിന്നിറങ്ങി നേരെ റെസ്റ്റോറന്റിലേക്ക് തന്നെ തിരികെ നടന്നു.

അവൾ ഉള്ളിലേക്ക് കയറിവരുന്നതു കണ്ട കൗണ്ടറിലുണ്ടായിരുന്ന മാനേജർ അത്ഭുതത്തോടെ മുന്നോട്ട് വന്നു ചോദിച്ചു:

"എന്താ മേഡം പറ്റിയത്? എന്തെങ്കിലും സാധനം എടുക്കാൻ മറന്നുപോയോ?"

"അതെ സാർ, എന്റെ ചെറിയൊരു സാധനം മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ അതൊന്ന് എടുത്തോട്ടെ," എന്ന് പുഞ്ചിരിയോടെ കള്ളം പറഞ്ഞ് അവൾ വേഗത്തിൽ പടവുകൾ കയറി മുകളിലേക്ക് പോയി.അവളുടെ ലക്ഷ്യം

💬 Comments

View all comments