0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 131K

നന്നായിട്ട് പഠിക്കണം, കേട്ടോ," എന്ന് ടാറ്റയും കൊടുത്ത് അവൾ പതിയെ ആ ബാൽക്കണിയിൽ നിന്നും തിരിച്ച് അകത്തേക്ക് നടന്നു.മാളവിക റെസ്റ്റോറന്റിന്റെ പടവുകൾ ഇറങ്ങി നേരെ

കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. അവിടെ വണ്ടിക്ക് അരികിൽ നിൽക്കുകയായിരുന്ന ആ സെക്യൂരിറ്റി ജീവനക്കാരൻ മാളവിക വരുന്നത് കണ്ട് ശ്രദ്ധയോടെ നോക്കി നിന്നു.

അവന്റെ അരികിലൂടെ കടന്നുപോകുമ്പോൾ മാളവിക അയാളെ നോക്കി പുഞ്ചിരിച്ചു.

അവളോട് സംസാരിക്കാൻ ഒരു ചെറിയ മടിയോടെയാണെങ്കിലും സെക്യൂരിറ്റി ചെറുപ്പക്കാരൻ ചോദിച്ചു: "മാഡം...നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് കുറെ വർഷം ആയോ "? സർ കുറച്ച് ദേഷ്യം കാരൻ ആണ് എന്ന് തോന്നുന്നു "?

അവന്റെ ആ ചോദ്യം കേട്ട് മാളവിക ചെറിയൊരു കൗതുകത്തോടെയും കുസൃതിയോടെയും ഒന്നു നിന്നു. എന്നിട്ട് പറഞ്ഞു: "ഹഹ, അതൊക്കെ പിന്നെ പറയാം കേട്ടോ!"

എന്ന് ചിരിച്ചുകൊണ്ട് അവൾ നേരെ വിനോദ് സാറിന്റെ കാറിലേക്ക് നടന്നു.

മാളവിക കാറിന്റെ ഡോർ തുറന്ന് ഫ്രണ്ട് സീറ്റിൽ വന്നിരുന്നു. വിനോദ് സാർ കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു. നഗരത്തിലെ രാത്രി വെളിച്ചങ്ങളിലൂടെ കാർ പതുക്കെ സഞ്ചരിക്കുമ്പോൾ, ആ നിശബ്ദത ഭേദിച്ചുകൊണ്ട് വിനോദ് സാർ ചോദിച്ചു:

"ഫുഡൊക്കെ നല്ലതായിരുന്നു അല്ലേ മാളവിക? ആ ഡ്രാഗൺ ചിക്കനും റൈസുമൊക്കെ അടിപൊളിയായിരുന്നു."

പക്ഷേ, മാളവികയുടെ മനസ്സിൽ നേരത്തെ ആ വെയിറ്റർ പയ്യനോട് വിനോദ് സാർ കാണിച്ച ദേഷ്യത്തിന്റെ ചെറിയൊരു അതൃപ്തിയും വിഷമവും ബാക്കിയുണ്ടായിരുന്നു. അവൾ അല്പം ഗൗരവത്തിലും ചെറിയൊരു ദേഷ്യത്തോടെയും മുഖം തിരിച്ച് വിനോദ് സാറിനോട് പറഞ്ഞു:"സാറിന് അന്ന് അവിടെ വെച്ച് ആ കുട്ടിയോട് അത്രത്തോളം ചൂടാകേണ്ടിയിരുന്നില്ല സാർ.

അതൊരു

💬 Comments

View all comments