0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 131.9K

ചെറിയ അബദ്ധമല്ലേ? ഒരു ടോപ്പിൽ സോസ് അല്ലേ വീണുള്ളൂ, അതിന് ആ കുട്ടിയെ അങ്ങനെ എല്ലാവരുടെയും മുന്നിൽ വെച്ച് അപമാനിക്കേണ്ടിയിരുന്നില്ല.

എനിക്ക് വേണമെങ്കിൽ വേറെ ടോപ്പ് വാങ്ങി ധരിക്കാമല്ലോ."വിനോദ് സാർ സ്റ്റീയറിങ്ങിൽ നിന്നും കണ്ണെടുക്കാതെ അല്പം കദേഷ്യത്തിൽ പറഞ്ഞു: "പിന്നെ, അവൻ ചെയ്ത അബദ്ധം കാരണം നിന്റെ ഡ്രസ്സ് മുഴുവൻ പാടായില്ലേ മാളവിക?

അതുകണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു, ഞാൻ ചോദിച്ചു പോയി. അതിനി ഇപ്പോൾ ഇത്രയധികം ആലോചിക്കേണ്ട കാര്യമുണ്ടോ?"മാളവിക ഒട്ടും വിട്ടുകൊടുക്കാതെ കുറച്ചുകൂടി ഗൗരവത്തോടെ സംസാരിച്ചു:

"അതല്ല സാർ പ്രശ്നം. നമ്മൾ മറ്റുള്ളവരുടെ ജീവിത സാഹചര്യങ്ങളും വിഷമങ്ങളും മനസ്സിലാക്കണം. ആ കുട്ടി എത്രയധികം ടെൻഷനിലാണ് ജോലി ചെയ്യുന്നത് എന്ന് സാറിന് അറിയാമോ?

പാവം, അവന്റെ വീട്ടിലെ കാര്യങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ആയത് കൊണ്ട് ആക്കും അവൻ ഈ പ്രായത്തിൽ പണിക്ക് വന്നത്. നമ്മളെപ്പോലെ കംഫർട്ടബിൾ ആയ സാഹചര്യത്തിലല്ല അവരൊക്കെ ജീവിക്കുന്നത്."മാളവികയുടെ ആ വാക്കുകൾ കേട്ട് വിനോദ് സാർ പെട്ടെന്ന് ഒന്നും മിണ്ടിയില്ല.

അയാൾ വെറുതെ ഒന്ന് മൂളി വെക്കുക മാത്രം ചെയ്തു.

അതിനുശേഷം മാളവിക വേറെയൊന്നും സംസാരിക്കാതെ മുഖം തിരിച്ച് പുറത്തെ ഇരുണ്ട രാത്രിയിലേക്ക് നോക്കിയിരുന്ന, ആ യാത്ര മുഴുവൻ ഒരുതരം മൗനത്തിലൂടെ കടന്നുപോയി.മാളവികയുടെ വീടിന്റെ മുന്നിൽ വിനോദ് സാറിന്റെ കാർ വന്നു നിന്നു.

കാറിൽ നിന്ന് പുറത്തിറങ്ങിയ മാളവിക സാറിനോട് വേറെയൊന്നും സംസാരിക്കാതെ, ഒരു ചെറിയ പുഞ്ചിരിയോടെ "ശരി സാർ" എന്നുമാത്രം പറഞ്ഞ് വീടിന്റെ ഗേറ്റിലേക്ക് നടന്നു.

മാളവികയുടെ ആ അകൽച്ചയും ദേഷ്യവും വിനോദ് സാറിന് വല്ലാതെ വിഷമം ഉണ്ടാക്കി. കാറിൽ ഇരുന്ന് അദ്ദേഹം

💬 Comments

View all comments