0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 142.1K

കൊടുത്തു എന്ന് പറയുന്നതുമൊക്കെ വെറുതെ ചുമ്മാ തമാശയാണെന്നാണോ നിങ്ങൾ പറയുന്നത്?"

"അയ്യോ മാളു, നീ അത് ഇപ്പഴും വിട്ടില്ലേ? അന്ന് ആ ഫ്രണ്ട്സിന്റെ മുന്നിൽ വെച്ച് പറ്റിയ ഒരു അബദ്ധമല്ലേടാ അത്? എനിക്ക് നിന്നെക്കുറിച്ച് നന്നായിട്ട് അറിയാം, നീ അങ്ങനെയൊക്കെയുള്ള ആളാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല.

വെറുതെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി അബദ്ധത്തിൽ പറഞ്ഞുപോയതല്ലേ," രാഹുൽ വീണ്ടും സങ്കടത്തോടെയും അപേക്ഷയോടെയും പറഞ്ഞു.

മാളവികയുടെ കണ്ണുകൾ പെട്ടെന്ന് വീണ്ടും നനഞ്ഞു. അവൾ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു: "നിങ്ങൾക്ക് എന്നെ അറിയാമെന്നോ? രാത്രി ഫോൺ കട്ട് ചെയ്തതിനു ശേഷം ഞാൻ എത്രമാത്രം കരഞ്ഞു എന്ന്നിങ്ങൾക്കറിയാമോ?

നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ നെഞ്ചിൽ ഒരു കത്തി വച്ചു കുത്തുന്നതുപോലെയാണ് എന്റെ മനസ്സിനെ വന്ന് കുത്തിനോവിച്ചുകൊണ്ടിരുന്നത്. ഞാൻ എന്റെ ഈ ശരീരവും മനസ്സും നിങ്ങളെ അല്ലാതെ വേറെയൊരു പുരുഷനെ എന്റെ സ്വപ്നത്തിൽ പോലും തൊടാൻ അനുവദിച്ചിട്ടില്ല.

എന്നിട്ടും നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെയൊക്കെ ചിന്തിക്കുകയും ബാക്കിയുള്ളവരുടെ മുന്നിൽ എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്തു..."

മാളവികയുടെ വാക്കുകളിലെ ആത്മാർത്ഥതയും സങ്കടവും രാഹുലിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അവൻ ഫോണിലൂടെ തുടർച്ചയായി മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി:

"സത്യം പറയു മാളു, എന്റെ ആ സംസാരം വലിയൊരു തെറ്റായിപ്പോയി.നീ കരയരുത് മാളു, എനിക്ക് അത് കേൾക്കുമ്പോൾ നെഞ്ചു തകർന്നുപോകുന്നുണ്ട്. ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊരു വാക്ക് എന്റൊവായിൽ നിന്നും വീഴില്ല. പ്ലീസ് എന്നോട് ക്ഷമിക്ക്..."

രാഹുലിന്റെ ആ അപേക്ഷയും നിരന്തരമായ സോറി പറച്ചിലും കേട്ടപ്പോൾ മാളവികയുടെ ഉള്ളിലെ ദേഷ്യം ഒക്കെ പതുക്കെ അലിഞ്ഞുതുടങ്ങി."അതൊക്കെ വിടൂ മാളു, ഞാൻ സോറി പറഞ്ഞില്ലേ?

💬 Comments

View all comments