0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 147K

ഭംഗിയായി മറച്ചുവെച്ചു.

എന്നിട്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു:

"ശരി അച്ഛൻ എന്നാൽ പൊയ്ക്കോളൂ, ഞാൻ വൈകുന്നേരം വരാം. ബൈ!"

അച്ഛൻ ഒരുകുറഞ്ഞ പുഞ്ചിരിയോടെ ആ ബാഗ് വാങ്ങി തിരിഞ്ഞുനടന്നപ്പോൾ, മാളവിക വേഗത്തിൽ കാർ റിവേഴ്സ് ചെയ്ത് പാർക്കിംഗിൽ നിന്നും പുറത്തിറക്കി നേരെ തന്റെ സ്കൂൾ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.

കുറഞ്ഞ മിനിറ്റുകൾക്കകം അവൾ സ്കൂളിന്റെ ഗേറ്റിനുള്ളിലേക്ക് കാറോടിച്ചു കയറ്റി. സാധാരണയായി ബസ്സിൽ തിരക്കുപിടിച്ചു വരാറുള്ള മാളവിക ഇന്ന് സ്വന്തമായി കാറോടിച്ചു വരുന്നത് കണ്ടതും, സ്കൂൾ ഗേറ്റിൽ നിന്നിരുന്ന വിദ്യാർത്ഥികളും സഹപ്രവർത്തകരുമെല്ലാം വലിയ അത്ഭുതത്തോടെയും കൗതുകത്തോടെയുമാണ് അവളിലേക്ക് നോക്കിയത്.

കാർ പാർക്ക് ചെയ്ത് പുറത്തിറങ്ങിയ മാളവികയുടെ അടുത്തേക്ക് സ്കൂളിലെ ചില പെൺകുട്ടികൾ ഓടിവന്നു. അവരിൽ ഒരാൾ ചിരിച്ചുകൊണ്ട് ചോദിച്ചു:

"ടീച്ചർ... ടീച്ചർ പുതിയ കാറൊക്കെ മേടിച്ചല്ലേ?..മാളവിക അവരെ നോക്കി പതർച്ചയോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:

"അയ്യോ മോളെ, ഇതൊന്നും എന്റെ കാറല്ലട്ടോ! ഇത് എന്റെ ഒരു കസിന്റെ കാറാണ്. ഞാൻ ഇന്ന് അവിടേക്ക് പോകേണ്ടതുകൊണ്ട് എടുത്തുകൊണ്ട് വന്നതാ."

അവർ കുട്ടികളോട് സംസാരിച്ച് നേരെ സ്റ്റാഫ് റൂമിലേക്ക് നടന്നു. സ്റ്റാഫ് റൂമിൽ എത്തിയ ഉടനെ അവിടുത്തെ മറ്റു സാറുമാരും ടീച്ചർമാരും അവളെ തമാശയോടെ വളഞ്ഞു. അതിലൊരു സാർ ചിരിച്ചുകൊണ്ട് പറഞ്ഞു:

"എന്താ മാളവിക ടീച്ചറെ, പുതിയ കാർ ഒക്കെ മേടിച്ചിട്ട് നമ്മളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ! ഇന്ന് വൈകുന്നേരത്തെ ചായയും പലഹാരവും ഒക്കെ നമ്മുടെ മാളവിക ടീച്ചറുടെ വകയാണെന്ന് ഞാൻ കേട്ടല്ലോ."മാളവിക പെട്ടെന്ന് കൈകൂപ്പി ചിരിച്ചുകൊണ്ട് പറഞ്ഞു:

"അയ്യോ സാറെ, സത്യമായിട്ടും ഇത് എന്റെ

💬 Comments

View all comments