Chapter Title : മാളവിക 9 [Abhisha]
കാറല്ല! ഇത് എന്റെ അമ്മായിയുടെ കാർ ആണ്.ഇന്ന് അമ്മായിക്ക് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് കിട്ടാൻ ചാൻസ് ഉണ്ട്.
അവിടുന്ന് നേരെ ഹോസ്പിറ്റലിൽ പോയി അമ്മായിയെ പിക്ക് ചെയ്യാൻ വേണ്ടിയാണ് ഞാൻ ഇന്ന് കാർ എടുത്തോണ്ട് വന്നത്."
അതുകേട്ട് ഒരു ടീച്ചർ സംശയത്തോടെ ചോദിച്ചു: "അപ്പൊ മാളവികയ്ക്ക് കാറോടിക്കാൻ അറിയാമായിരുന്നോ? ഞങ്ങൾ വിചാരിച്ചത് ടീച്ചർക്ക് സ്കൂട്ടി മാത്രമേ ഓടിക്കാൻ അറിയൂ എന്നാ."
മാളവിക അതിന് പ്രത്യേകിച്ച് മറുപടികൾ ഒന്നും പറയാതെ, ചെറുതായി ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തു.
അതേസമയം, സ്റ്റാഫ് റൂമിന്റെ ഒരു മൂലയിൽ നിന്നിരുന്ന സൗമ്യ മിസ് വേഗത്തിൽ അവളുടെ അരികിലേക്ക് നടന്നു വന്നു. മാളവികയുടെ തോളിൽ തട്ടിക്കൊണ്ട് സൗമ്യ മിസ് ചോദിച്ചു:
"എടി മാളു... നീ രഹസ്യമായി കാറൊക്കെ മേടിച്ചിട്ട് നമ്മളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ! നീ ഇത്രയും വലിയ കാര്യങ്ങൾ ഒക്കെ നമ്മളോട് മറച്ചുവെക്കുമോ?"
മാളവിക അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൈകൊണ്ട് തടഞ്ഞു പറഞ്ഞു:
"എന്റെ പൊന്നു ബുദ്ധൂസേ... ഞാൻ സത്യമായിട്ടും കാറൊന്നും മേടിച്ചിട്ടില്ല! ഇത് എന്റെ കസിന്റെ വണ്ടിയാ. ഞാൻ സ്വന്തമായി ഒരു കാർ മേടിച്ചാൽ നിന്നോട് പറയാതിരിക്കുമോടി?"
സൗമ്യ മിസ് അത് കേട്ട് കുസൃതിയോടെ ഒന്ന് ചിരിച്ചു. എന്നിട്ട് അവൾ കുറച്ചുകൂടി അടുത്ത് വന്ന് പതുക്കെ ചോദിച്ചു:
"ശരി അതൊക്കെ നിൽക്കട്ടെ, അമ്മായിക്ക് ഇപ്പോൾ എങ്ങനെയുണ്ട്? ഇന്നാണോ ഡിസ്ചാർജ്? ബാക്കി വിശേഷങ്ങളൊക്കെ എന്താ മാളു?"
മാളവിക സൗമ്യയോട് അമ്മായിയുടെ അസുഖവിവരങ്ങളും ഹോസ്പിറ്റലിലെ കാര്യങ്ങളുമെല്ലാം വളരെ വിശദമായി പറഞ്ഞു കൊടുത്തു.മാളവിക തന്റെ കയ്യിലുണ്ടായിരുന്ന വാനിറ്റി പൗച്ചും ഹാൻഡ്ബാഗുമെല്ലാം തന്റെ സീറ്റിൽ
💬 Comments
View all comments