Chapter Title : മാളവിക 9 [Abhisha]
അവളുടെ രണ്ട് തോളിലും കൈ വെച്ചത്.
ആ സ്പർശനത്തിൽ ഞെട്ടിപ്പോയ മാളവിക പെട്ടെന്ന് തിരിഞ്ഞുനോക്കി. മുന്നിൽ നിൽക്കുന്നത് വിനോദ് സാറാണ്!
"ആഹ്... സാറായിരുന്നോ? ഞാൻ ശരിക്കും പേടിച്ചുപോയി!" മാളവിക നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് ചെറുപുഞ്ചിരിയോടെ ചോദിച്ചു, "സാറിന് കഴിക്കാനുണ്ടായിരുന്നില്ലേ?വിനോദ് സാർ അവളുടെ മുന്നിലെ കസേരയിലേക്ക് ഇരുന്നുകൊണ്ട് കുസൃതിയോടെ പറഞ്ഞു:
"എന്റെ മാളു ഇവിടെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഞാൻ പിന്നെ എങ്ങനെയാണ് സ്റ്റാഫ് റൂമിൽ ഒറ്റയ്ക്ക് ഇരുന്ന് സമാധാനമായി കഴിക്കുന്നത്? അതുകൊണ്ട് ഞാൻ പെട്ടെന്ന് ഭക്ഷണം കഴിഞ്ഞ് ഇങ്ങോട്ട് പോന്നതാ."
മാളവിക ചുറ്റും നോക്കിക്കൊണ്ട് ചെറുതായി ഒന്ന് ഗൗരവം നടിച്ചു: "ആഹാ... മനസ്സിലായി. പക്ഷെ സാർ, സ്കൂളിന് പുറത്താണെങ്കിൽ പോലും നമ്മൾ ഇങ്ങനെ ഒന്നിച്ച് വന്നിരിക്കുന്നത് ശരിയല്ല കേട്ടോ.
ഇവിടെ ആരെങ്കിലും നമ്മുടെ നാട്ടുകാരോ സ്കൂളിലെ കുട്ടികളോ ഒക്കെ കണ്ടായാൽ പിന്നെ വലിയ കുഴപ്പമാകും."
വിനോദ് സാർ അതൊന്നും വലിയ കാര്യമായി എടുക്കാതെ ഒരു ചിരിയോടെ മറുപടി നൽകി: "ഓഹോ, അതൊന്നും കുഴപ്പമില്ല മാളു. നമ്മളെ ഇവിടെ ആര് കാണാനാ?"
"അതല്ല സാർ, നമ്മളെപ്പോലത്തെ അധ്യാപകർ ഇങ്ങനെ പുറത്തിറങ്ങി അങ്ങോട്ടുമിങ്ങോട്ടുമൊക്കെ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്നത് കണ്ടാൽ മറ്റുള്ളവർ എന്ത വിചാരിക്കും? പ്രത്യേകിച്ചും നമ്മൾ തമ്മിലുള്ള ബന്ധം..." മാളവിക താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു നിർത്തി.
എന്നിട്ട് അവൾ വീണ്ടും തന്റെ ഫോൺ എടുത്തു നോക്കി അതിൽ ടൈപ്പ് ചെയ്യാൻ തുടങ്ങി. ആ സമയം 'അർജുൻ' എന്ന പേരിൽ നിന്നും അവൾക്ക് വീണ്ടും വാട്സാപ്പിൽ മെസ്സേജ് വരുന്നുണ്ടായിരുന്നു.
വിനോദ് സാർ തന്റെ ഒളിക്കണ്ണുകൊണ്ട് മാളവികയുടെ ഫോൺ സ്ക്രീനിലേക്ക് ഉറ്റുനോക്കുന്നത് അവൾ
💬 Comments
View all comments