Chapter Title : മാളവിക 9 [Abhisha]
ശ്രദ്ധിച്ചു.കുറച്ചുനേരം അവളുടെ ചാറ്റിംഗ് ശ്രദ്ധിച്ചുകൊണ്ട് ഇരുന്നിട്ട് വിനോദ് സാർ സംശയത്തോടെ ചോദിച്ചു:
"മാളു... ആരാണ് ഈ അർജുൻ? നിനക്ക് നിരന്തരം മെസ്സേജ് അയക്കുന്നത് ആരാണ്?"മാളവിക ആദ്യത്തെ തവണ ആ ചോദ്യം കേട്ടഭാവം നടിച്ചില്ല, അവൾ ഫോണിൽ തന്നെ ശ്രദ്ധയൂന്നിയിരുന്നു.
വിനോദ് സാർ ഒന്നുകൂടി ഗൗരവത്തിൽ ചോദിച്ചപ്പോഴാണ് അവൾ തലയുയർത്തി നോക്കി നിസ്സാരഭാവത്തിൽ പറഞ്ഞത്:
"ഓ... അതോ, അതൊരു ചെറുക്കനാണ്, എന്റെ ഒരു കസിനാണ്!"
വിനോദ് സാർ അല്പം അതൃപ്തിയോടെ പറഞ്ഞു: "നീ എന്റെ അടുത്ത് നിന്റെ കസിനെക്കുറിച്ചോ മറ്റോ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലോ!"
മാളവിക ചിരിച്ചുകൊണ്ട് മറുപടി നൽകി: "എല്ലാ കസിൻസിന്റെയും കാര്യം ഞാൻ സാറിനോട് പറയണമെന്നില്ലല്ലോ വിനോദ് സാറെ..."
വിനോദ് സാർ അല്പം ഗൗരവത്തോടെ അവളുടെ കയ്യിൽ തൊട്ടുകൊണ്ട് പറഞ്ഞു: "മാളവിക, ഇനി മുതൽ നമ്മൾ തമ്മിൽ എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യണം. എനിക്കൊന്നും മറച്ചുവെക്കരുത്, കേട്ടോ?"
"ആഹാ... ഓക്കേ, ശരി സാർ," മാളവിക തലയാട്ടിക്കൊണ്ട് പറഞ്ഞു.
എന്നിട്ടും മാളവിക വീണ്ടും ഫോണിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ടൈപ്പ് ചെയ്യുന്നത് കണ്ടപ്പോൾ വിനോദ് സാറിന് വീണ്ടും ദേഷ്യം വന്നു. അദ്ദേഹം കർശനമായ സ്വത്തിൽ പറഞ്ഞു:
"നീ എന്താ ഞാൻ പറയുന്നത് കേൾക്കാത്തത്? ആ ഫോൺ ഒന്ന് മാറ്റിവെച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കെടോ!"
മാളവിക ഫോണിൽ നിന്നും തലയുയർത്താതെ വിരൽ ഉയർത്തിക്കാട്ടിക്കൊണ്ട് പറഞ്ഞു:
"അയ്യോ സാർ, ഒരു മിനിറ്റ്... ജസ്റ്റ് ഒരേയൊരു സെക്കൻഡ്, ഇയാളുടെ ഈ മെസ്സേജിന് കൂടി ഒന്ന് റിപ്ലൈ കൊടുക്കട്ടെ!" എന്ന് പറഞ്ഞ് അവൾ വീണ്ടും ചിരിച്ചുകൊണ്ട് അതിവേഗം ഫോണിൽ ടൈപ്പ് ചെയ്യാൻ
💬 Comments
View all comments